മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ‘കാപ്പാനിലെ ഗാനം കാണാം

സൂര്യയെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കാപ്പാന്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. സിറിക്കി എന്ന ഗാനം ആലപിച്ചിരിക്കുന്നത് സെന്തില്‍ ഗണേഷും രമണി അമ്മലും ചേര്‍ന്നാണ്. ഹാരിസ് ജയരാജാണ്... Read More

സൂര്യയെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കാപ്പാന്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. സിറിക്കി എന്ന ഗാനം ആലപിച്ചിരിക്കുന്നത് സെന്തില്‍ ഗണേഷും രമണി അമ്മലും ചേര്‍ന്നാണ്. ഹാരിസ് ജയരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.   രക്ഷിക്കും എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് ‘കാപ്പാന്‍’. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും ചിത്രത്തിലെത്തും. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണെന്നും വാര്‍ത്തകളുണ്ട്. ചന്ദ്രകാന്ത് വര്‍മ എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. സയേഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആര്യ, ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO