ആദ്യകാല സംഗീത യാത്രയെക്കുറിച്ച് കെ.എസ്. ചിത്ര

കുട്ടിക്കാലത്ത് ഏറെ ആഗ്രഹിച്ചത് ദാസേട്ടനെ പരിചയപ്പെടാനാണ്. അദ്ദേഹത്തിനൊപ്പം പാടാനാവുമെന്ന് സ്വപ്നേപി വിചാരിച്ചതല്ല. എന്നാല്‍ ഇതു രണ്ടും സാധിച്ചെന്നുമാത്രമല്ല, എന്‍റെ ആദ്യ വിദേശയാത്രയിലെ സഹയാത്രികനുമായി അദ്ദേഹം മാറിയെന്നത് നിയോഗങ്ങളുടെ വിശുദ്ധപൂര്‍ണ്ണിമയാണ്. ബഹറിനിലേയ്ക്കായിരുന്നു എന്‍റെ ആദ്യ വിദേശയാത്ര.... Read More

കുട്ടിക്കാലത്ത് ഏറെ ആഗ്രഹിച്ചത് ദാസേട്ടനെ പരിചയപ്പെടാനാണ്. അദ്ദേഹത്തിനൊപ്പം പാടാനാവുമെന്ന് സ്വപ്നേപി വിചാരിച്ചതല്ല. എന്നാല്‍ ഇതു രണ്ടും സാധിച്ചെന്നുമാത്രമല്ല, എന്‍റെ ആദ്യ വിദേശയാത്രയിലെ സഹയാത്രികനുമായി അദ്ദേഹം മാറിയെന്നത് നിയോഗങ്ങളുടെ വിശുദ്ധപൂര്‍ണ്ണിമയാണ്. ബഹറിനിലേയ്ക്കായിരുന്നു എന്‍റെ ആദ്യ വിദേശയാത്ര.

യേശുദാസിനൊപ്പമുള്ള ടീമിന്‍റെ യാത്ര എനിക്ക് സംഗീതത്തില്‍ പുത്തന്‍ അനുഭവങ്ങളും കാഴ്ചപ്പാടുകളും പകര്‍ന്നുതരികയായിരുന്നു. പിന്നിങ്ങോട്ട് ജോണ്‍സണ്‍ മാഷിനൊപ്പമുള്ള തൃശൂര്‍ പ്രോഗ്രാം, ശ്യാംസാറിനൊപ്പമുള്ള മുംബൈ പ്രോഗ്രാം തുടങ്ങി ഒട്ടനധി സംഗീതയാത്രകള്‍. അനുഭവങ്ങളുടെ പുത്തന്‍ ഉണര്‍വ്വുകളില്‍ ഞാന്‍ കൂടുതല്‍ കൂടുതല്‍ ഉത്തേജിപ്പിക്കപ്പെടുകയായിരുന്നു. എം.എ. വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് ഞാന്‍ ഒട്ടനവധി തവണ തിരുവനന്തപുരത്തുനിന്നും മദ്രാസ്സിലേയ്ക്ക് പാടുവാനായി മാത്രം യാത്ര ചെയ്തിട്ടുണ്ട്. രവിന്ദ്രന്‍ മാസ്റ്ററുടെയും ശ്യാംസാറിന്‍റെയും പാട്ടുകള്‍ പാടുവാനായാണ് ഏറിയ കൂറും ഞാന്‍ ഇത്തരം യാത്രകള്‍ നടത്തിവന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO