ആദ്യം കാണുമ്പോള്‍ ഇത്തിരി ബലം പിടിക്കും. അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ മന്ദാരപ്പൂപോലെയാകും ആ മുഖം, അതാണ് മമ്മൂട്ടിയുടെ മനസ്സ് – കെ.പി.എ.സി. ലളിത

അഭിനയവേദിയില്‍ അമ്പതുവര്‍ഷം പിന്നിട്ട കെ.പി.എ.സി ലളിതയെ മലയാളസമൂഹം ആദരിച്ചു. രാഷ്ട്രീയ സാമൂഹ്യചലച്ചിത്രരംഗത്തെ ഉന്നതവ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്ന സ്വീകരണചടങ്ങ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു.   ലളിതചേച്ചിയെപോലെ ലളിത... Read More

അഭിനയവേദിയില്‍ അമ്പതുവര്‍ഷം പിന്നിട്ട കെ.പി.എ.സി ലളിതയെ മലയാളസമൂഹം ആദരിച്ചു. രാഷ്ട്രീയ സാമൂഹ്യചലച്ചിത്രരംഗത്തെ ഉന്നതവ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്ന സ്വീകരണചടങ്ങ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു.

 

ലളിതചേച്ചിയെപോലെ ലളിത ചേച്ചി മാത്രമേയുള്ളു. അതുകൊണ്ടാണ് വേറെ ആരെയും ഓര്‍ക്കാന്‍ പറ്റാത്തതെന്ന് മമ്മൂട്ടി പറഞ്ഞു. ചേച്ചിയുടെ ചെറുപ്പക്കാലം മുതല്‍ സിനിമകളില്‍ കണ്ട് എനിക്കറിയാം. ഒരുപാട് സിനിമകളില്‍ കണ്ടിട്ടുണ്ട്. ലളിതചേച്ചിയുടെ കഥാപാത്രങ്ങളെ ഓര്‍ക്കാനാണെങ്കില്‍ ഒരുപാടുണ്ട്. ഒന്നും നമുക്ക് മറക്കാന്‍ കഴിയില്ല. ഇനിയൊരുപക്ഷേ ഒരു കാലത്തും കാണാന്‍ സാധിക്കാത്ത രീതിയിലുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഭാഗ്യവതിയും അനുഗൃഹീത കലാകാരിയുമാണ് ലളിതചേച്ചി.

 

അമ്പതുവര്‍ഷം തികയ്ക്കുകയെന്നു പറയുന്നത് വലിയ യാത്രയാണ്. ഇപ്പോഴും സന്തോഷമായി ചിരിച്ചുകൊണ്ടുനടക്കാന്‍ ചേച്ചിക്ക് കഴിയുന്നതും മഹാഭാഗ്യമാണെന്ന് മമ്മൂട്ടി പറഞ്ഞു.

 

 

മമ്മൂട്ടിയുടെ കൂടെ കുറെ സിനിമകളില്‍ അഭിനയിച്ചു. ഭാര്യാഭര്‍ത്താക്കന്മാരായും അഭിനയിച്ചിട്ടുണ്ടെന്ന് കെ.പി.എ.സി. ലളിത. ആദ്യം കാണുമ്പോള്‍ ഇത്തിരി ബലം പിടിക്കും. അത് വകവെയ്ക്കാതെ നമ്മള് അടുത്തേയ്ക്ക് ചെല്ലുകയാണെങ്കില്‍ മന്ദാരപ്പൂപോലെയാകും ആ മുഖം, അതാണ് മമ്മൂട്ടിയുടെ മനസ്സ്.

 

അമരം എന്ന പടത്തില്‍ എന്‍റെ ഡയലോഗ് ഇത്രയും നന്നാകാന്‍ കാരണം മമ്മൂട്ടിയാണ്. ഞാന്‍ ഡബ്ബ് ചെയ്യുന്ന സമയത്ത് മമ്മൂട്ടി സ്റ്റുഡിയോയില്‍ വരും. എന്‍റെ ഭര്‍ത്താവ് അങ്ങോട്ട് വന്നിട്ടില്ല. ചേച്ചി ഇങ്ങനെ പറ… ഇങ്ങനെ പറയെന്നു മമ്മൂട്ടിയാണ് എനിക്ക് കൃത്യമായി ഡയലോഗ് പറഞ്ഞുതന്നത്. എനിക്ക് ആ സിനിമയില്‍ നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന് കാരണം മമ്മൂട്ടിയാണ്. കെ.പി.എ.സി. ലളിത പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO