പോലീസായി ജ്യോതികയും രേവതിയും

വീണ്ടുമൊരു കരുത്തുറ്റ കഥാപാത്രവുമായി ജ്യോതിക വരുന്നു. ജാക്‌പോട്ട് എന്ന സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് ജ്യോതിക അഭിനയിക്കുന്നത്. കല്യാണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജ്യോതിക മാത്രമല്ല രേവതിയും ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായി അഭിനയിക്കുന്നുണ്ട്. കോമഡി... Read More

വീണ്ടുമൊരു കരുത്തുറ്റ കഥാപാത്രവുമായി ജ്യോതിക വരുന്നു. ജാക്‌പോട്ട് എന്ന സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് ജ്യോതിക അഭിനയിക്കുന്നത്. കല്യാണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജ്യോതിക മാത്രമല്ല രേവതിയും ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായി അഭിനയിക്കുന്നുണ്ട്. കോമഡി ട്രാക്കിലായിരിക്കും ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 

 

 

യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം സ്ലാപ്സ്റ്റിക് സ്വഭാവത്തിലാണ് കഥ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ഹാസ്യ സ്വഭാവത്തിലുള്ള ഒരു മുഴുനീള വേഷം ചെയ്യുന്നു എന്ന സവിശേഷത കൂടിയുണ്ട്. ആനന്ദ് രാജ്, രാജേന്ദ്രന്‍, ജഗന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO