കമ്മട്ടിപ്പാടം ടീം വീണ്ടുമെത്തുന്നു, ‘ജുംബാ ലഹരി’യിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹമിതു പുറത്തുവിട്ടത്. ‘ജുംബാ ലഹരി’ എന്നാണു ചിത്രത്തിന്റെ... Read More

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹമിതു പുറത്തുവിട്ടത്. ‘ജുംബാ ലഹരി’ എന്നാണു ചിത്രത്തിന്റെ പേര്. ചിത്രത്തിൽ കമ്മട്ടിപ്പാടത്തിലെ അഭിനേതാക്കളുള്‍പ്പെടെയുള്ളവരാണ് അഭിനയിക്കുന്നത്.  രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലുണ്ടായിരുന്ന അഭിനേതാക്കളില്‍ പലരും ജുംബാ ലഹരിയിലുണ്ട്. ഷാലു റഹീം, മണികണ്ഠൻ ആചാരി, വിഷ്ണു രഘു, പ്രവീൺ, പി.ബാലചന്ദ്രൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു പുതുമുഖ നായികയെ പരിചയപ്പെടുത്തുന്ന ചിത്രം റെസ്‌റ്റ്‍ലെസ് മങ്കീസിന്‍റെ ബാനറിൽ മഹിയാണ് നിർമ്മിക്കുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO