ജോസഫും ജോസ് കെ. മാണിയും രണ്ട് വഴിക്ക്

കൃത്യമായി പറഞ്ഞാല്‍ കെ.എം. മാണിയുടെ ആരോഗ്യനില തീര്‍ത്തും മോശമാണെന്ന് ഉറപ്പായശേഷം. ഇനിയും മൗനിയായി തുടര്‍ന്നാല്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിന്‍കീഴില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്ന് മോന്‍സ് ജോസഫ് ജോസഫിനെ ബോധവല്‍ക്കരിച്ചു. ആ അപകടം ബോദ്ധ്യപ്പെട്ട... Read More

കൃത്യമായി പറഞ്ഞാല്‍ കെ.എം. മാണിയുടെ ആരോഗ്യനില തീര്‍ത്തും മോശമാണെന്ന് ഉറപ്പായശേഷം. ഇനിയും മൗനിയായി തുടര്‍ന്നാല്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിന്‍കീഴില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്ന് മോന്‍സ് ജോസഫ് ജോസഫിനെ ബോധവല്‍ക്കരിച്ചു.
ആ അപകടം ബോദ്ധ്യപ്പെട്ട ജോസഫ് മാണിയുടെ അന്ത്യത്തിന് മുമ്പുതന്നെ പാര്‍ട്ടി പിടിക്കാന്‍ കരുനീക്കങ്ങള്‍ ആരംഭിച്ചു. മോന്‍സ് ജോസഫിനെ കൂടാതെ കേരളാകോണ്‍ഗ്രസ്(എം) ല്‍ പഴയ ജോസഫ് വിഭാഗക്കാരായി ഇടുക്കി ജില്ലാപ്രസിഡന്‍റ് എം.ജെ. ജേക്കബ്ബും രണ്ടോ മൂന്നോ സംസ്ഥാന ഭാരവാഹികളും മാത്രമാണ് ഉണ്ടായിരുന്നത്. ജോസ് കെ. മാണിയോട് ആഭിമുഖ്യമില്ലാത്ത മാണി വിഭാഗം നേതാക്കളെ ഒപ്പം കൂട്ടാനാണ് ജോസഫ് ആദ്യം ശ്രമിച്ചത്. കോട്ടയം സീറ്റില്‍ മത്സരിക്കാനാഗ്രഹിച്ച മുന്‍ രാജ്യസഭാംഗവും പാര്‍ട്ടിയുടെ സംഘടനാജനറല്‍ സെക്രട്ടറിയുമായ ജോയി എബ്രഹാമിനെ ഒപ്പം കൂട്ടാനായത് നേട്ടമായി. ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസിനെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലും പാതി വിജയിച്ചു. സി.എഫ്. തോമസ് നിഷ്പക്ഷ നിലപാടിലേക്കെത്തി.

16-30 ജൂണ്‍- 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO