എം. പത്മകുമാറിന്‍റെ നായകനായി ജോജുജോര്‍ജ്ജ്

ജോജുജോര്‍ജ്ജ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജോസഫ്.   എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡ്രീം ഷോട്ട്സ് സിനിമയാണ് നിര്‍മ്മിക്കുന്നത്.   നായികനിരയില്‍ പത്മപ്രിയയും ആത്മീയയുമാണുള്ളത്. കിഴക്കന്‍ മലയോരമേഖലയുമായി ബന്ധപ്പെട്ട് തനി ക്രൈസ്തവ... Read More

ജോജുജോര്‍ജ്ജ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജോസഫ്.

 

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡ്രീം ഷോട്ട്സ് സിനിമയാണ് നിര്‍മ്മിക്കുന്നത്.

 

നായികനിരയില്‍ പത്മപ്രിയയും ആത്മീയയുമാണുള്ളത്. കിഴക്കന്‍ മലയോരമേഖലയുമായി ബന്ധപ്പെട്ട് തനി ക്രൈസ്തവ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ അവതരണം.

 

സൗബിന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അനില്‍മുരളി, ഇര്‍ഷാദ്, രാജേഷ് മാധവ്, കണ്ണന്‍ പട്ടാമ്പി എന്നിവരും പ്രധാനതാരങ്ങളാണ്.

 

കഥ, തിരക്കഥ, സംഭാഷണം ഷാഹി. സംഗീതം രഞ്ജന്‍രാജ്, മനേഷ് മാധവനാണ് ഛായാഗ്രാഹകന്‍, എഡിറ്റിംഗ് കിരണ്‍. മുണ്ടക്കയത്തും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം.

Show Less

No comments Yet

SLIDESHOW

LATEST VIDEO