“ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം” എന്ന ചിത്രത്തിന്‍റെ പ്രോമോ ഗാനം പുറത്തിറങ്ങി…

ഗോൾഡൻ എസ് പിച്ചേഴ്സ് ബാനറിൽ ശ്യാംകുമാർ,സിനോ ജോൺ തോമസ് എന്നിവർ നിർമ്മിച്ച രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം എന്ന ചിത്രത്തിലെ സൂപ്പർ സുന്ദരൻ എന്ന പ്രോമോ സോങ്ങ് മലയാള... Read More

ഗോൾഡൻ എസ് പിച്ചേഴ്സ് ബാനറിൽ ശ്യാംകുമാർ,സിനോ ജോൺ തോമസ് എന്നിവർ നിർമ്മിച്ച രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം എന്ന ചിത്രത്തിലെ സൂപ്പർ സുന്ദരൻ എന്ന പ്രോമോ സോങ്ങ് മലയാള സിനിമയിലെ പ്രശസ്തരായ വിധു പ്രതാപ്, വിജയ് യേശുദാസ്, സയനോര, ജോത്സന, സിത്താര കൃഷ്ണകുമാർ ,കെ എസ് ഹരിശങ്കർ എന്നീ സിംഗേഴ്സ് അവരുടെ പേജിലൂടെ പുറത്തിറക്കിയിരിക്കുന്നു ! കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള ഈ പാട്ടിന് സംഗീതം നൽകിയിരിക്കുന്നത് ഹാപ്പി വെഡിങ് , കക്ഷി അമ്മിണിപ്പിള്ള, എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ അരുൺ മുരളീധരൻ ആണ്.പ്രശസ്ത ഗാനരചയിതാവായ സന്തോഷ് വർമ്മയുടെ താണ് വരികൾ.

 

ഫ്ലവേഴ്സ് ചാനലിലെ റിയാലിറ്റി ഷോയായ ടോപ് സിംഗറിലെ കണ്ടസ്റ്റൻഡ് ആയ തേജസ്, ഋതുരാജ്, സ്നേഹ, ദേവിക, എന്നിവരെ കൂടാതെ കല്യാണരാമൻ, നന്ദനം എന്നീ ചിത്രങ്ങളിലൂടെ എല്ലാവരെയും ഒരുപാട് ചിരിപ്പിച്ച  ശ്രീമതി സുബ്ബലക്ഷ്മി കല്യാണ കൃഷ്ണനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്…. ഒരു നായ കേന്ദ്ര കഥാപാത്രമായി വരുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത. ഒരു മുഴുനീള കോമഡി എന്‍റര്‍ടേണർ ആയിട്ടാണ് ജിമ്മി വീടിന്‍റെ ഐശ്വര്യം റിലീസിന് ഒരുങ്ങുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO