രസിപ്പിക്കാനായി ജിമ്മി എത്തുന്നു -ട്രെയിലര്‍

""ജിമ്മി ഈ വീടിന്റെ ഐശ്വര്യം " എന്ന സിനിമയുടെ ട്രെയ്ലർ ലഫ്റ്റനന്റ് കേണൽ പത്മശ്രീ ഭരത് മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുന്നു. "ജിമ്മി" എന്ന ബിസിനസ്സുകാരന്റെ ജീവിതത്തിൽ "ജിമ്മി" എന്ന നായക്കുട്ടി വരുത്തിത്തീർക്കുന്ന സംഭവങ്ങളാണ്... Read More

“”ജിമ്മി ഈ വീടിന്റെ ഐശ്വര്യം ” എന്ന സിനിമയുടെ ട്രെയ്ലർ ലഫ്റ്റനന്റ് കേണൽ പത്മശ്രീ ഭരത് മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുന്നു. “ജിമ്മി” എന്ന ബിസിനസ്സുകാരന്റെ ജീവിതത്തിൽ “ജിമ്മി” എന്ന നായക്കുട്ടി വരുത്തിത്തീർക്കുന്ന സംഭവങ്ങളാണ് രസകരമായി ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഏറെ ഇഷ്ടപ്പെടുന്ന ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രാജു ചന്ദ്രയാണ്. ഗോൾഡൻ എസ് പിക്ചേഴ്സിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാംകുമാർ എസ് ‘ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

 

വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങൾ എന്നും കൈനീട്ടി സ്വീകരിച്ച മലയാളി പ്രേക്ഷകർക്കു മുന്നിൽ ഡിസംബർ 6 നു “ജിമ്മി ഈ വീടിന്റെ ഐശ്വര്യം ” എത്തുന്നു. പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ് . കൂടാതെ സംവിധായകനും,നിർമാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയാളികൾ തന്നെ … ഹോളിവുഡ് സിനിമയിൽ അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ഈ ഡോഗ് മൂവി ഒരുക്കിയിട്ടുള്ളത്.

 

മിഥുൻ രമേശ് , ദിവ്യ പിള്ളൈ  എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു കൂടാതെ സുരാജ് വെഞ്ഞാറമൂട് , ഹരീഷ് കണാരൻ , ജോയ് മാത്യു , ഇടവേള ബാബു, ജോണി ആന്റണി ,നിർമൽ പാലാഴി , സുനിൽ സുഗത, ശശി കലിംഗ , സുബീഷ് സുധി , നിസാം കാലിക്കറ്റ്, ശ്രീജ രവി , വീണ നായർ , അഷ്‌റഫ്‌ പിലാക്കൽ, നിഷ മാത്യു…തുടങ്ങിയ താര നിര തന്നെയുണ്ട്.
സംഗീതം-എം ജയചന്ദ്രൻ, ഛായാഗ്രഹണം -അനിൽ ഈശ്വർ, കഥ -അനൂപ് മോഹൻ, ചിത്ര സംയോജനം -സുനിൽ എസ് പിള്ള, പശ്ചാത്തല സംഗീതം -അരുൺ മുരളീധരൻ, സഹ സംവിധായകർ – ഷാൻ തുളസി, ബിനു ബാലൻ കല-ക്രയൺ ജയൻ, മേക്കപ്പ് – അമൽ, പ്രൊഡക്ഷൻ കണ്ട്രോളർ -ശ്രീ കുമാർ ചെന്നിത്തല , സ്ക്രിപ്റ്റ് ഡോക്ടർ – ഷാനവാസ് അബ്ബാസ് വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, പി ആർ ഒ -വാഴൂർ ജോസ്, അതിര ദിൽജിത്ത് സ്റ്റിൽസ് -ടോം ജി ഒറ്റപ്ലാവ്, ഡിസൈൻ – ലെമൺമിന്റ്

Show Less

No comments Yet

SLIDESHOW

LATEST VIDEO