ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന ‘തൃശ്ശൂര്‍ പൂര’ത്തിന് തുടക്കമായി

ആട് 2 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടിലെത്തുന്ന 'തൃശൂര്‍ പൂരം' എന്ന സിനിമയുടെ പൂജ നടന്നു. ജയസൂര്യ, സരിത ജയസൂര്യ, വിജയ് ബാബു, രതീഷ് വേഗ, ഛായാഗ്രാഹകന്‍ ആര്‍.ഡി. രാജശേഖര്‍... Read More

ആട് 2 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടിലെത്തുന്ന ‘തൃശൂര്‍ പൂരം’ എന്ന സിനിമയുടെ പൂജ നടന്നു. ജയസൂര്യ, സരിത ജയസൂര്യ, വിജയ് ബാബു, രതീഷ് വേഗ, ഛായാഗ്രാഹകന്‍ ആര്‍.ഡി. രാജശേഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂര്‍ പൂരം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്.

 

 

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാക്ക കാക്ക, ഗജിനി, ഇരുമുഖന്‍, ഇമൈയ്ക്ക നൊടികള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം.

Show Less

No comments Yet

SLIDESHOW

LATEST VIDEO