അനശ്വര നടന്‍ സത്യന്‍ മാഷിന്റെ ജീവിത കഥ സിനിമയാകുന്നു; നായകനായി ജയസൂര്യ

മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു .ജയസൂര്യയാണ് സത്യന്റെ സംഭവബഹുലമായ ജീവിതം അഭ്രപാളികളിൽ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ ആണ്. കെ... Read More

മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു .ജയസൂര്യയാണ് സത്യന്റെ സംഭവബഹുലമായ ജീവിതം അഭ്രപാളികളിൽ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ ആണ്. കെ ജി സന്തോഷിന്റെ കഥയ്ക്ക് ബി ടി അനിൽകുമാർ, കെ ജി സന്തോഷ് ,രതീഷ് രഘുനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

 

 

സത്യനായുള്ള ജയസൂര്യയുടെ വേഷപ്പകര്‍ച്ച പകര്‍ത്തിയ ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജയസൂര്യ തന്നെയാണ് ചിത്രത്തെക്കുറിച്ച്‌ ആരാധകരെ അറിയിച്ചത്. സത്യന്റെ 48-ാം ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 15. 

 

 

തിരുവനന്തപുരം VJT ഹാളിൽ നടന്ന സത്യൻ അനുസ്മരണ ചടങ്ങിൽ നിർമ്മാതാവ് വിജയ് ബാബുവാണ് ചിത്രം പ്രഖ്യാപിച്ചത്.  ചടങ്ങിനു മുമ്പ് നടൻ ജയസൂര്യ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻ അഗസ്റ്റിൻ, നിർമ്മാതാവ് വിജയ ബാബു എന്നിവരോടോപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും LMS പള്ളിയിലെ സത്യൻ സ്മൃതിയിലെത്തി പുഷ്പ്പാർച്ചന നടത്തി. സത്യന്റെ കുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു.

 

 

 വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ രൂപപ്പെട്ടിരിക്കുന്നത്. അടുത്ത വർഷം ചിത്രം തീയറ്ററുകളിൽ എത്തും. 

 

 

പ്രജേഷ് സെന്നിന്റെ ‘വെള്ളം’, ലില്ലി സംവിധാനം ചെയ്ത പ്രശോഭ് വിജയന്റെ പേരിടാത്ത ചിത്രം എന്നിവയാണ് ജയസൂര്യയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO