ഐ.എസ്.ആര്‍.ഒ ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു

ഐ.എസ്.ആര്‍.ഒ വാര്‍ത്താവിനിമയ ഉപഗ്രഹമായ 'ജിസാറ്റ് 6 എ'  വിജയകരമായി വിക്ഷേപിച്ചു. വൈകീട്ട് 4.56 ന് ഉപഗ്രഹം വഹിച്ച്‌ ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. ഇതാടെ വാര്‍ത്താ വിനിമയരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്. അമേരിക്കയുടെ... Read More

ഐ.എസ്.ആര്‍.ഒ വാര്‍ത്താവിനിമയ ഉപഗ്രഹമായ ‘ജിസാറ്റ് 6 എ’  വിജയകരമായി വിക്ഷേപിച്ചു. വൈകീട്ട് 4.56 ന് ഉപഗ്രഹം വഹിച്ച്‌ ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. ഇതാടെ വാര്‍ത്താ വിനിമയരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്. അമേരിക്കയുടെ നാസയെ പോലും അമ്ബരപ്പിച്ചാണ് ഈ ചരിത്ര നേട്ടം രാജ്യം കൈവരിച്ചിരിക്കുന്നത്.  ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്‍ഡ് ഉപഗ്രഹമാണ് ജിസാറ്റ് 6 എ.  ഉപഗ്രഹം അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. കൂടുതല്‍ വ്യക്തതയുള്ള സിഗ്‌നലുകള്‍ കൈമാറാന്‍ സാധിക്കുന്ന ഉപഗ്രഹം സൈനിക മേഖലയിലെ ആവശ്യങ്ങള്‍ക്കും ഉപകരിക്കും. ജിസാറ്റ് പരമ്പരയിലെ 12മത് വിക്ഷേപണമാണ് ഇന്നത്തേത്. തദ്ദേശീയമായി വികസിപ്പിച്ച സിഇ7.5 ക്രയോജനിക് എന്‍ജിനാണ് ജി.എസ്!.എല്‍.വി മാര്‍ക് 2ന്‍റെ കരുത്ത്. 2140 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഭൂമിയിലെ കണ്‍ട്രോള്‍ കേന്ദ്രവുമായി ബന്ധപ്പെടാനുള്ള ആറു മീറ്റര്‍ വിസ്തീര്‍ണമുള്ള വൃത്താകൃതിയിലുള്ള ആന്റിന ഉണ്ട്. 10 വര്‍ഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവധി.

Show Less

No comments Yet

SLIDESHOW

LATEST VIDEO