ഗുസ്തിക്കാരിയായി ഐശ്വര്യാരാജേഷ്

അധിരോഹ് ക്രിയേറ്റീവ് സൈന്‍സിന്‍റെ ബാനറില്‍ എന്‍.വി. നിര്‍മ്മല്‍കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ഐശ്വര്യരാജേഷ് ഗുസ്തിക്കാരിയായി പ്രത്യക്ഷപ്പെടുന്നു. ഉദയ്ഷങ്കര്‍ നായകനാകുന്ന ഈ ചിത്രം ഏറെ നാടകീയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കുടുംബചിത്രമാണ്. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ്... Read More

അധിരോഹ് ക്രിയേറ്റീവ് സൈന്‍സിന്‍റെ ബാനറില്‍ എന്‍.വി. നിര്‍മ്മല്‍കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ഐശ്വര്യരാജേഷ് ഗുസ്തിക്കാരിയായി പ്രത്യക്ഷപ്പെടുന്നു. ഉദയ്ഷങ്കര്‍ നായകനാകുന്ന ഈ ചിത്രം ഏറെ നാടകീയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കുടുംബചിത്രമാണ്. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് ഇതില്‍ ഐശ്വര്യയ്ക്ക്. അവള്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂ. ഒരു ഇന്‍റര്‍നാഷണല്‍ റസലിംഗ് ടൂര്‍ണ്ണമെന്‍റില്‍നിന്നും ഗോള്‍ഡ് മെഡല്‍ നേടണം. അതിനുവേണ്ടിയുള്ള അവളുടെ ശ്രമങ്ങളാണ് ചിത്രത്തിന്‍റെ കഥാതന്തു. ഐശ്വര്യയ്ക്കും ഉദയ്ക്കുമൊപ്പം പ്രദീപ് റാവത്ത്, സഞ്ജയ് സ്വരൂപ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ഒരു ക്രിക്കറ്ററായി ഐശ്വര്യ അഭിനയിച്ച ‘കനാ’ എന്ന ചിത്രത്തിനുശേഷമുള്ള രണ്ടാമത്തെ കായികവിനോദ ചിത്രമാണിത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO