‘ഇഷ്‌ക്’ ഹിന്ദിയിലേക്ക്

അനുരാജ് മനോഹറിന്‍റെ തിരക്കഥയില്‍ ഷെയ്ന്‍ നിഗമും ആന്‍ ശീതളും മുഖ്യ വേഷങ്ങളില്‍ എത്തിയ 'ഇഷ്‌ക്' നിരൂപക പ്രശംസയും ബോക്‌സ് ഓഫിസ് വിജയവും ഒരു പോലെ സ്വന്തമാക്കിയ ചിത്രമാണ്. കതിര്‍ നായകനായി ചിത്രത്തിന്‍റെ തമിഴ് റീമേക്കിനായുള്ള... Read More

അനുരാജ് മനോഹറിന്‍റെ തിരക്കഥയില്‍ ഷെയ്ന്‍ നിഗമും ആന്‍ ശീതളും മുഖ്യ വേഷങ്ങളില്‍ എത്തിയ ‘ഇഷ്‌ക്’ നിരൂപക പ്രശംസയും ബോക്‌സ് ഓഫിസ് വിജയവും ഒരു പോലെ സ്വന്തമാക്കിയ ചിത്രമാണ്. കതിര്‍ നായകനായി ചിത്രത്തിന്‍റെ തമിഴ് റീമേക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. നീരജ് പാണ്ഡെ ആണ് ഹിന്ദി പതിപ്പ് ഏറ്റെടുക്കുന്നത്. തിരക്കഥാകൃത്ത് രതീഷ് രവിയുമായും അനുരാജ് മനോഹറുമായും കഴിഞ്ഞ ദിവസം നീരജ് ചര്‍ച്ച നടത്തിയിരുന്നു. സദാചാര പൊലീസിംഗും പ്രണയ ബന്ധങ്ങള്‍ക്കിടയിലെ സങ്കീര്‍ണതകളുമാണ് ഇഷ്‌ക് പ്രമേയമാക്കിയത്. ഇത് ഹിന്ദിയിലെത്തുമ്പോള്‍ അനിവാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. നീരജ് പാണ്ഡെ നിര്‍മാതാവായിട്ടുള്ള ഫ്രൈഡേ ഫിലിം വര്‍ക്സ് ചിത്രം നിര്‍മ്മിക്കും. ഏപ്രിലില്‍ ഷൂട്ട് തുടങ്ങും.

Show Less

No comments Yet

SLIDESHOW

LATEST VIDEO