ഷെെൻ നിഗവും ആൻ ശീതളും ഒന്നിക്കുന്ന “ഇഷ്ക്- നോട്ട് എ ലൗ സ്റ്റോറി”

ഷെെൻ നിഗം, ആൻ ശീതൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്ക്-നോട്ട് എ ലൗ സ്റ്റോറി".   സച്ചി എന്ന സച്ചിദാനന്ദൻ കൊച്ചിയിലെ പ്രശസ്തമായ ഐ.ടി കമ്പനിയിലാണ് ജോലി... Read More

ഷെെൻ നിഗം, ആൻ ശീതൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്ക്-നോട്ട് എ ലൗ സ്റ്റോറി”.

 

സച്ചി എന്ന സച്ചിദാനന്ദൻ കൊച്ചിയിലെ പ്രശസ്തമായ ഐ.ടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വീട്ടിൽ അമ്മയും ചേച്ചിയും മാത്രം. ചേച്ചിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വീട്ടിൽ വിവാഹ ഒരുക്കവും തിരക്കും. കോട്ടയം സി.എം.എസ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് വസുദ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സച്ചിയും വസുദയും ഇപ്പോൾ പ്രണയത്തിലാണ്. സത്യസന്ധവും പക്വതനിറഞ്ഞതുമാണ് ഇവരുടെ പ്രണയം. ഇതിനിടെ ഇവരുടെ പ്രണയത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു. അതിനെ മറികടക്കാൻ നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ മൂഹുർത്തങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. സച്ചിദാനന്ദയായി ഷെയ്ൻ നിഗവും വസുദയായി ആൻ ശീതളും എത്തുന്നു

 

”പുതിയ തലമുറയുടെ കഥയാണ് ‘ഇഷ്ക്’ പറയുന്നത്. നോട്ട് എ ലൗവ് സ്റ്റോറി എന്നാണ് ടാഗ് ലൈൻ. എന്നാൽ ‘ഇഷ്കി’ൽ സ്നേഹമുണ്ട്. സ്നേഹത്തിലാണ് സിനിമ തുടങ്ങുന്നത്. എന്നാൽ മറ്റൊരു ജീവിത പ്രശ്നത്തിലാണ് കഥ അവസാനിക്കുന്നത്. നിലവിലെ നായക സങ്കല്പത്തെ ഇഷ്ക് പൊളിച്ചെഴുതുന്നുമുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്” സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു.

 

ബി.ഉണ്ണിക്കൃഷ്ണൻ, ലിജോ ജോസ് പെല്ലിശേരി, ശ്യാംധർ എന്നിവരോടൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുമായിട്ടാണ് അനുരാജ് തന്‍റെ ആദ്യ സിനിമ ഒരുക്കുന്നത്. ജീവിതത്തിൽ പ്രണയം മാത്രമല്ല, പല വികാരങ്ങളുമുണ്ടാവും. സച്ചിയുടെ അമ്മയായി മാല പാർവതിയും ചേച്ചിയായി സ്വാസികയും അഭിനയിക്കുന്നു. ഷെെൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കെെനകരി തങ്കരാജ്, ലിയോണ ലിഷോയ് എന്നിവരാണ് മറ്റു താരങ്ങൾ. രതീഷ് രവി തിരക്കഥയെഴുതുന്നു. ഛായാഗ്രഹണം അൻസാർ ഷാ സംഗീതം-ജാക്ക്സ് ബിജോയ്.

 

ഇ ഫോർ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് .ആർ. മേത്ത,എ .വി അനൂപ്,സി .വി. സാരഥി എന്നിവർ ചേർന്നാണ് ഇഷ്ക്- നോട്ട് എ ലൗവ് സ്റ്റോറി നിർമ്മിക്കുന്നത്.

എ. എസ് ദിനേശ്
Show Less

No comments Yet

SLIDESHOW

LATEST VIDEO