സെറ്റിലുള്ളവരെപ്പോലും ഞെട്ടിച്ച ഇന്ദ്രന്‍സിന്‍റെ വേഷപ്പകര്‍ച്ച

സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുമ്പോഴും അഭിനയത്തോടുള്ള താല്‍പ്പര്യംകൊണ്ട് ക്യാമറയ്ക്കുമുന്നില്‍ വന്ന ധാരാളം പേരുണ്ട്. അവരില്‍ ഒരാളാണ് നടന്‍ ഇന്ദ്രന്‍സ്. അതെ, ഇന്ദ്രന്‍സ് നടനായി അറിയപ്പെടുന്നതിനുമുമ്പ് സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനറായിരുന്നു. വസ്ത്രാലങ്കാരക്കാരന്‍ എന്ന രീതിയില്‍ വര്‍ക്കുചെയ്തുകൊണ്ടിരിക്കുമ്പോഴും ചെറിയ... Read More

സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുമ്പോഴും അഭിനയത്തോടുള്ള താല്‍പ്പര്യംകൊണ്ട് ക്യാമറയ്ക്കുമുന്നില്‍ വന്ന ധാരാളം പേരുണ്ട്. അവരില്‍ ഒരാളാണ് നടന്‍ ഇന്ദ്രന്‍സ്.
അതെ,
ഇന്ദ്രന്‍സ് നടനായി അറിയപ്പെടുന്നതിനുമുമ്പ് സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനറായിരുന്നു. വസ്ത്രാലങ്കാരക്കാരന്‍ എന്ന രീതിയില്‍ വര്‍ക്കുചെയ്തുകൊണ്ടിരിക്കുമ്പോഴും ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിക്കാന്‍ ഇന്ദ്രന്‍സ് ശ്രമിച്ചിരുന്നു. അവസരങ്ങള്‍ കിട്ടുകയും ചെയ്തിരുന്നു. പില്‍കാലത്ത് ഇന്ദ്രന്‍സ് നല്ല തിരക്കുള്ള നടനായിമാറിയെന്നുമാത്രമല്ല, മലയാളസിനിമയിലെ അവിഭാജ്യഘടകമായി. തിരക്കേറിയ സമയങ്ങളില്‍ ഒരേ ജനുസ്സില്‍പ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെങ്കില്‍പോലും സമീപകാലത്തായി വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഇന്ദ്രന്‍സിന് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന് സിനിമാക്കാരും തയ്യാറായി എന്നത് ഒരു വാസ്തവമാണ്.

 

വ്യത്യസ്തമായ അപ്പിയേറന്‍സില്‍ വരുവാനുള്ള ശ്രദ്ധയും സൂക്ഷ്മതയും ഒരു നടന്‍ എന്ന നിലയില്‍ ഇന്ദ്രന്‍സും കരുതുന്നുണ്ടായിരുന്നു. അത്തരമൊരു സഞ്ചാരം നടക്കുന്നതിനിടയിലാണ് നടന്‍ സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമെ കൈതൊഴാം’ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. വളരെ വൈവിദ്ധ്യമുള്ള ഒരു കഥാപാത്രമാണിതെന്നും നാലഞ്ച് സീനില്‍ വരുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് സലിംകുമാര്‍തന്നെ ഇന്ദ്രന്‍സിനെ നേരിട്ടുവിളിക്കുകയായിരുന്നു.
കഥകേട്ടു, കഥാപാത്രത്തെ അറിഞ്ഞു. ഇന്ദ്രന്‍സ് ഈ രാജപേട്ടയിലെ ലൊക്കേഷനിലെത്തി. അഭിനയിക്കുകയും ചെയ്തു. പട്ടണം റഷീദായിരുന്നു ഇന്ദ്രന്‍സിനെ മേക്കപ്പ് ചെയ്തത്. ഇന്ദ്രന്‍സിന്‍റെ ഈ പുതിയ അപ്പിയേറന്‍സ് കണ്ട് സെറ്റില്‍ പലരും ഞെട്ടിപ്പോയി.
ഒരു വൃദ്ധന്‍റെ വേഷമായിരുന്നു. ആള്‍ ഒരു കര്‍ഷകനും ഒക്കെയാണ്. ശൗചാലയം പണിയാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഫണ്ടിനുവേണ്ടി കാത്തിരിക്കുന്ന, ഗ്രാമസേവകന്‍റെ കനിവിനുവേണ്ടി കാത്തിരിക്കുന്ന ഒരു വൃദ്ധനായിട്ടാണ് അഭിനയിച്ചത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO