സ്വന്തം ഗ്രാമത്തില്‍ ആശുപത്രി സ്ഥാപിക്കാന്‍ മോഹിച്ച ഡോക്ടര്‍

മഹാരാഷ്ട്രയിലെ ജള്‍ഗാവ് ചോപ്ഡെ ഗ്രാമത്തിലെ ആദിവാസി ഭില്‍ തഡവി സമൂദായ അംഗമായ ഡോ പായല്‍2018 മേയ് 13 നു ആണ് നായര്‍ ആശുപത്രിയില്‍ ചേര്‍ന്നത്. പീഡനത്തില്‍ സഹികെട്ടതിനാല്‍ 2018 നവംബറില്‍ 2 ദിവസം കാണാതായിരുന്നു.... Read More

മഹാരാഷ്ട്രയിലെ ജള്‍ഗാവ് ചോപ്ഡെ ഗ്രാമത്തിലെ ആദിവാസി ഭില്‍ തഡവി സമൂദായ അംഗമായ ഡോ പായല്‍2018 മേയ് 13 നു ആണ് നായര്‍ ആശുപത്രിയില്‍ ചേര്‍ന്നത്. പീഡനത്തില്‍ സഹികെട്ടതിനാല്‍ 2018 നവംബറില്‍ 2 ദിവസം കാണാതായിരുന്നു. ഡിസംബറില്‍ പായലിന്‍റെ മാതാവ് അബേദ സലിം യുണിറ്റ് തലവനും വകുപ്പ് മേധാവിക്കും വാക്കാല്‍ പരാതി നല്‍കി. ഫലമുണ്ടായില്ല.വീണ്ടും പീഡനം വര്‍ധിച്ചതിനാല്‍, ഈ വര്‍ഷം മേയ് 13ന്ു പരാതിയുമായി ആശുപത്രി ഡീന്‍ ഡോ. രമേശ് ഭര്‍മാണിയെ കാണാന്‍ ശ്രമിച്ചിട്ട് അനുമതി നല്‍കിയില്ലെന്നും മാതാവ് ആരോപിച്ചു.
പീഡനത്തിനെതിരേ ഡീനിന് അടക്കം പലതവണ പരാതി നല്‍കിയെന്നും ആരും ചെറുവിരല്‍ പോലും അനക്കിയില്ലെന്നും പായലിന്‍റെ ഭര്‍ത്താവ് ഡോ. സല്‍മാനും ആരോപിക്കുന്നു എന്നാല്‍, ഇനിയും ഡീനിനെതിരേ നടപടിയൊന്നുമുണ്ടായിട്ടില്ല.
അനസ്തേഷ്യ എംഡി ഡോക്ടറായ സല്‍മാന്‍ 2018 മുതല്‍ മുംബയിലെ കൂപ്പര്‍ ആശുപത്രിയില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ്. പായലിന് ആദ്യം ലാത്തുറിലെ മെഡിക്കല്‍ കോളജില്‍ എംഡിക്ക് പ്രവേശനം ലഭിച്ചെങ്കിലും, ഇരുവരും ഒരേ സ്ഥലത്ത് താമസിക്കാനായി, ഒരു വര്‍ഷം നഷ്ടപ്പെടുത്തി, പിന്നീട് പ്രവേശന പരീക്ഷ എഴുതി നായര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. ആദിവാസി ഗ്രാമത്തില്‍ പാവങ്ങള്‍ക്കായി ആശുപത്രി സ്ഥാപിക്കുകയായിരുന്നു പായലിന്‍റെ ലക്ഷ്യം.

16-30 ജൂണ്‍- 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO