പാര്‍വ്വതിനായരും ജപ്പാന്‍ എയര്‍ലൈന്‍സും

വിമാനബന്ധിത കഥയിലെ നായിക എന്ന നിലയില്‍ അടുത്തിടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വ്വതി തിരുവോത്ത്. ഉയരെ ആയിരുന്നു ആ കഥാസവിശേഷമായ ചിത്രം. ആ വഴിയിലല്ലെങ്കിലും എയര്‍ലൈന്‍സും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഒരു വാണിജ്യപരസ്യചിത്രത്തിലൂടെ ശ്രദ്ധേയയായിരിക്കുകയാണ് അതേ പേരുകാരിയും... Read More

വിമാനബന്ധിത കഥയിലെ നായിക എന്ന നിലയില്‍ അടുത്തിടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വ്വതി തിരുവോത്ത്. ഉയരെ ആയിരുന്നു ആ കഥാസവിശേഷമായ ചിത്രം. ആ വഴിയിലല്ലെങ്കിലും എയര്‍ലൈന്‍സും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഒരു വാണിജ്യപരസ്യചിത്രത്തിലൂടെ ശ്രദ്ധേയയായിരിക്കുകയാണ് അതേ പേരുകാരിയും തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് ഏറെ സുപരിചിതയുമായ നടി പാര്‍വ്വതിനായര്‍.

 

 

ജാപ്പനീസ് എയര്‍ലൈന്‍ കൊമേഴ്സ്യല്‍ സംരംഭത്തിന്‍റെ ഭാഗമായി ഒരു ചിത്രത്തിലഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ ത്രില്ല് അവരുടെ വാക്കുകളില്‍ പ്രതിഫലിച്ചു. ജപ്പാന്‍റെ എയര്‍ലൈന്‍ ടൂറിസവുമായി ബന്ധപ്പെട്ടുള്ള ചിത്രീകരണവേള എനിക്ക് രസകരമായ ഉല്ലാസ നിമിഷങ്ങളാണ് സമ്മാനിച്ചത്. ടോക്കിയോ ടവര്‍, ജിന്‍സാ സ്ട്രീറ്റ്, ക്ഷേത്രങ്ങള്‍ എന്നിവടങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞു. ശരിക്കുമൊരു വെക്കേഷന്‍ കാലം പോലെയായിരുന്നു അത്. സുഗന്ധവ്യഞ്ജനച്ചേരുവകള്‍ നന്നേകുറഞ്ഞ അവിടുത്തെ ആഹാരം നന്നായി ഇഷ്ടപ്പെട്ടു. ജപ്പാനില്‍ ധാരാളം കടല്‍ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാണ്. അതെല്ലാം നന്നായി ആസ്വദിച്ചുകഴിക്കാന്‍ കഴിഞ്ഞു -പാര്‍വ്വതിയുടെ വാക്കുകള്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO