സാഹോയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

പ്രഭാസ് നായകനായെത്തുന്ന ചിത്രം സാഹോയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബോളിവുഡിലെ മുന്‍നിര നായികമയായ ശ്രദ്ധ കപൂര്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. ജാക്കി ഷ്റോഫ്, നീല്‍ നിതിന്‍ മുകേഷ്, മുര്‍ളി ശര്‍മ, അരുണ്‍ വിജയ്, പ്രകാശ്... Read More

പ്രഭാസ് നായകനായെത്തുന്ന ചിത്രം സാഹോയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബോളിവുഡിലെ മുന്‍നിര നായികമയായ ശ്രദ്ധ കപൂര്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. ജാക്കി ഷ്റോഫ്, നീല്‍ നിതിന്‍ മുകേഷ്, മുര്‍ളി ശര്‍മ, അരുണ്‍ വിജയ്, പ്രകാശ് ബേലവാടി, ഇവ്‌ലിന്‍ ളര്‍മ, സുപ്രീത്, ചങ്കി പാണ്ഡേ, മന്ദിര ബേദി, ടിനു ആനന്ദ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രചനയും സംവിധാനവും സുജീത്. മധിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പശ്ചാത്തലസംഗീതം ജിബ്രാന്‍. ആഗസ്റ്റ് 30നാണ് സാഹോ റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. മൂന്നു ഭാഷകളിലുമുള്ള ട്രെയ്‌ലറുകളാണ് റിലീസ് ചെയ്തിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO