28 മുതല്‍ സംസ്ഥാനത്ത് അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബ്ബന്ധം

അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ 28 മുതല്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത 1.20 ലക്ഷം വാഹനങ്ങളില്‍ ഇതു നടപ്പാക്കി... Read More

അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ 28 മുതല്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത 1.20 ലക്ഷം വാഹനങ്ങളില്‍ ഇതു നടപ്പാക്കി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 27ന് ‌ഉള്ളില്‍ കൈപ്പറ്റണമെന്നു ഡീലര്‍മാര്‍ക്കു കര്‍ശന നിര്‍ദേശവും നല്‍കി. ഇതു സംബന്ധിച്ച്‌ ആര്‍ടിഒമാര്‍ക്കും ഡീലര്‍മാര്‍ക്കും ഗതാഗത കമ്മിഷണര്‍ കത്തയച്ചു.

മോഷണം തടയാന്‍ ലക്ഷ്യമിട്ടാണു വാഹനങ്ങളില്‍ അതീവസുരക്ഷ നമ്ബര്‍പ്ലേറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമാക്കിയത്. ഹോളോഗ്രാം സ്റ്റിക്കറും ലേസര്‍ കൊണ്ട് പതിപ്പിച്ച സ്ഥിര നമ്ബരും ഉള്ള നമ്ബര്‍പ്ലേറ്റുകള്‍ ഇളക്കി മാറ്റാനാവില്ല. വാഹനനിര്‍മാതാക്കളോ ഡീലര്‍മാരോ നമ്ബര്‍ പ്ലേറ്റ് തയാറാക്കി ഉടമയ്ക്കു സൗജന്യമായി നല്‍കണം എന്നാണ് ചട്ടം. 3 മാസത്തിനിടെ വിറ്റഴിച്ചതില്‍ 1.20 ലക്ഷം വാഹനങ്ങള്‍ക്ക് ഇത്തരം നമ്ബര്‍പ്ലേറ്റ് ഘടിപ്പിച്ചിട്ടില്ല. നമ്ബര്‍ പ്ലേറ്റുകളിലുള്ള സ്ഥിര നമ്ബര്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തേണ്ടതുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO