ശക്തമായ മഴ: പലയിടത്തും നാശനഷ്ടം; 4 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

സംസ്ഥാനത്ത് ശക്തമായ മഴയില്‍ പലയിടത്തും നാശനഷ്ടം. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ നാലുപേരെ കാണാതായി. ചൊവ്വാഴ്ച വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനല്‍കി. ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുത്. കണ്ണൂര്‍,... Read More

സംസ്ഥാനത്ത് ശക്തമായ മഴയില്‍ പലയിടത്തും നാശനഷ്ടം. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ നാലുപേരെ കാണാതായി. ചൊവ്വാഴ്ച വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനല്‍കി.
ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുത്. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ 17 വയസ്സുകാരന്‍ ബദറുല്‍ അദ്‌നാന്‍ കുളത്തില്‍ മുങ്ങിമരിച്ചു.

മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. 10 ക്യുമെക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 15 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഭൂതത്താന്‍കെട്ട് ഡാമിന്‍റെ ഒന്‍പതുഷട്ടറുകള്‍ തുറന്നു. മലങ്കര ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ 30 സെന്‍റീമീറ്റര്‍ ഉയര്‍ത്തി. വലിയ അണക്കെട്ടുകളെ സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്നു വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO