കര്‍ഷകപ്രമുഖന്‍

ജൈവകൃഷിയില്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പുരുഷോത്തമനെ ആദരിക്കുന്ന ചടങ്ങ്. നഗരാതിര്‍ത്തിയിലെ സഹകരണബാങ്കിന്‍റെ ഹാളിലാണ് വേദി. കൃഷിമന്ത്രിയും പൗരപ്രമുഖരും പുരുഷോത്തമനെ മുക്തകണ്ഠം പ്രശംസിച്ചു. തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും വിഷം തളിച്ച് പച്ചക്കറി തിന്നുമടുത്ത ജനങ്ങള്‍... Read More

ജൈവകൃഷിയില്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പുരുഷോത്തമനെ ആദരിക്കുന്ന ചടങ്ങ്. നഗരാതിര്‍ത്തിയിലെ സഹകരണബാങ്കിന്‍റെ ഹാളിലാണ് വേദി. കൃഷിമന്ത്രിയും പൗരപ്രമുഖരും പുരുഷോത്തമനെ മുക്തകണ്ഠം പ്രശംസിച്ചു. തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും വിഷം തളിച്ച് പച്ചക്കറി തിന്നുമടുത്ത ജനങ്ങള്‍ പുരുഷോത്തമന്‍റെ മറുപടി പ്രസംഗത്തിനായി കാത്തിരുന്നു. തങ്ങള്‍ക്കും പുരുഷോത്തമനെപ്പോലെ നല്ലയൊരു കൃഷിക്കാരനായി തീരണമെന്ന് അവര്‍ ഓരോരുത്തരും ആഗ്രഹിച്ചു.
പുരസ്ക്കാരസമര്‍പ്പണത്തിനുശേഷമുള്ള മന്ത്രിയുടെ പ്രസംഗവും നീണ്ടുനീണ്ടുപോകുന്ന അനുമോദനങ്ങളുമെല്ലാം ജനത്തിന് മുഷിപ്പിച്ചതായാണ് അനുഭവപ്പെട്ടത്.
‘ജൈവകൃഷിരംഗത്ത് താങ്കള്‍ക്ക് ഉണ്ടായ ഈ നേട്ടത്തിന്‍റെ രഹസ്യം ഒന്ന് വിശദീകരിക്കാമോ?’
പത്രപ്രവര്‍ത്തകന്‍റെ ചോദ്യം അവിടെ കൂടിയിരുന്ന എല്ലാവരുടെയും മനസ്സറിഞ്ഞുള്ളതായിരുന്നു.
‘എന്‍റെ എല്ലാ വിജയങ്ങളുടെയും പിന്നില്‍ എന്‍റെ പ്രിയഭാര്യയും അവരുടെ അമ്മയും പിന്നെ കോളേജില്‍ പഠിക്കുന്ന മൂന്ന് ആണ്‍മക്കളുമാണ്.’
‘അവരും താങ്കളോടൊപ്പം കൃഷിയിടത്തിലേക്ക് ഇറങ്ങി ഒരു കൈ സഹായിക്കുമോ?’
‘ഇല്ലില്ല. കൃഷിയിടത്തിലേക്ക് ഇറങ്ങിവരികയൊന്നുമില്ല.’
‘പിന്നെ എങ്ങനെയാണ് സഹായിക്കുമെന്ന് പറഞ്ഞത്?’
‘ഭാര്യയും അവരുടെ അമ്മയും രാവിലെ മുതല്‍ ടി.വിയില്‍ വരുന്ന സീരിയലുകള്‍ കണ്ടിരിക്കും. ഓരോ സീരിയല്‍ കാണുമ്പോഴും അവരുടെ കണ്ണില്‍ നിന്നും ധാരധാരയായി ഒഴുകുന്ന കണ്ണീര്‍ ഒരു ബക്കറ്റില്‍ ശേഖരിച്ച് ഞാന്‍ പച്ചക്കറിത്തടങ്ങളില്‍ ഒഴിക്കും. കണ്ണീരുപ്പ് എന്ന് കേട്ടിട്ടില്ലേ. അത് ഒന്നാന്തരം വളമാണ്.’
‘കോളേജില്‍ പഠിക്കുന്ന ആണ്‍മക്കളുടെ കാര്യം പറഞ്ഞല്ലോ. അതെങ്ങനെ?’
‘അതും സിംപിള്‍. അവര്‍ കോളേജില്‍ പോകുമ്പോള്‍ ധരിക്കുന്ന ജീന്‍സ് കഴുകുന്ന വെള്ളം ഒരു തുള്ളി കളയാതെ പച്ചക്കറിത്തടത്തിലേയ്ക്ക് ഒഴുക്കിവിടും. നല്ല വിള കിട്ടാന്‍ മറ്റൊന്നും തേടിപ്പോകേണ്ടതില്ല. മറുപടി കേട്ട് ജനം പുരുഷോത്തമനെന്ന കര്‍ഷകപ്രമുഖനെ അത്ഭുതാദരങ്ങളോടെ നോക്കിനിന്നു. തന്‍റെ ഭാര്യ ദിനം മുഴുവന്‍ സീരിയല്‍ കണ്ടുകൊണ്ടിരുന്നെങ്കില്‍.. തന്‍റെ മക്കള്‍ ആഴ്ചകളോളം അലക്കാത്ത ജീന്‍സുമായി കോളേജില്‍ പോയിട്ടിരുന്നെങ്കില്‍ എന്ന് അവര്‍ ഓരോരുത്തരും ആഗ്രഹിച്ചുപോയി.’
-രവി, തിരുവാങ്കുളം

Show Less

No comments Yet

SLIDESHOW

LATEST VIDEO