ആണുങ്ങളില്ലാത്ത വീട്

ഉഷ: എടീ രമേ, ആ പഞ്ചായത്ത് കിണറിന്‍റെ തെക്കേല്‍ താമസത്തിന് വന്നിരിക്കുന്നത് പണ്ട് നിന്‍റെ കൂടെ പഠിച്ച ഒരുത്തിയും അവളുടെ തള്ളേമല്ലേ. രമ: തന്നെ ചേച്ചീ, എന്‍റെ കൂട്ടുകാരി രമണീം അവളുടമ്മേം മാത്രമാ അവിടെ... Read More

ഉഷ: എടീ രമേ, ആ പഞ്ചായത്ത് കിണറിന്‍റെ തെക്കേല്‍ താമസത്തിന് വന്നിരിക്കുന്നത് പണ്ട് നിന്‍റെ കൂടെ പഠിച്ച ഒരുത്തിയും അവളുടെ തള്ളേമല്ലേ.
രമ: തന്നെ ചേച്ചീ, എന്‍റെ കൂട്ടുകാരി രമണീം അവളുടമ്മേം മാത്രമാ അവിടെ താമസത്തിനുവന്നിരിക്കുന്നത്. എന്താ ചേച്ചീ ഇപ്പം ഇങ്ങനെ എടുത്തുചോദിക്കാന്‍ കാരണം.
ഉഷ: അവളാളത്ര ശരിയല്ലല്ലോടീ. നിന്‍റെ കൂട്ടുകാരി രമണി.
രമ: ദേ, ഉഷ ചേച്ചീ അനാവശ്യം പറയരുത്. അവടെ കഷ്ടകാലത്തിന് കെട്ട്യോന്‍ മരിച്ചെന്നേയുള്ളു. അന്നും ഇന്നും അവളൊരു പേരുദോഷവും കേള്‍പ്പിച്ചിട്ടില്ല.
ഉഷ: നീ എന്നോട് ചൂടാകാതെ. ഞാനൊരു കാര്യം കണ്ടതുകൊണ്ടാ ഇങ്ങനെ പറഞ്ഞത്.
രമ: എന്ത് കാര്യമാ ചേച്ചി കണ്ടത്.
ഉഷ: അവളുടെ മുറ്റത്ത് സ്ഥിരമായിട്ട് പാന്‍റും ഷര്‍ട്ടും ആണുങ്ങടെ ജട്ടിയുമൊക്കെ അലക്കി വിരിച്ചിരിക്കുന്നത് കാണുന്നു. അവടെ വടക്കേല്‍ താമസിക്കുന്ന സരളയും എന്നോട് ചോദിച്ചു ആണുങ്ങളില്ലാത്ത വീട്ടില്‍ പിന്നെന്തിനാടീ ആണുങ്ങടെ വസ്ത്രം അലക്കി മുറ്റത്ത് വിരിച്ചിരിക്കുന്നത്.
രമ: ഇതാണോ ഇത്ര ആനക്കാര്യം. മുലകുടി മാറാത്ത കുഞ്ഞുങ്ങളെ തൊട്ട് തൈക്കിഴവികളെ വരെ പീഡിപ്പിക്കാന്‍ തക്കം പാര്‍ത്ത് ഞരമ്പ് രോഗികള്‍ നാടൊട്ടുക്ക് പാഞ്ഞുനടക്കുന്ന കാര്യം ചേച്ചിക്കറിയാമല്ലോ. അപ്പോ പിന്നെ ആണുങ്ങളില്ലാത്ത വീടാണെന്ന് കൂടി അറിഞ്ഞാലത്തെ കാര്യം പറയാനുണ്ടോ. അതുകൊണ്ട് ഈ നാട്ടില്‍ പുതിയതായി താമസത്തിനുവന്ന എന്‍റെ കൂട്ടുകാരി അവടെ ഭര്‍ത്താവിന്‍റെ തുണി നാട്ടുകാരെ കാണിക്കാന്‍ വേണ്ടി അലക്കി അയയിലിടുന്നു. അതുകണ്ടെങ്കിലും ആണുങ്ങളുള്ള വീടാണെന്നുകരുതി ഞരമ്പുരോഗികള്‍ വാതിലില്‍ വന്നുമുട്ടത്തില്ലല്ലോ. അതൊരു തെറ്റാണോ ചേച്ചീ.
ഉഷ: ഹൊ! എന്‍റമ്മേ ഞാനൊന്നും പറഞ്ഞതുമില്ല, കണ്ടതുമില്ല. നീയായി നിന്‍റെ കൂട്ടുകാരിയായി.
അപവാദത്തിന്‍റെ മുന ഒടിഞ്ഞ ഉഷ ചേച്ചി ചവിട്ടിക്കുലുക്കി നടന്നുനീങ്ങുന്നത് രമ പുഞ്ചിരിയോടെ നോക്കിനിന്നു.
എം.കെ. ഗോപകുമാര്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO