വീണ്ടും പഞ്ചാബി പശ്ചാത്തലത്തില്‍ ഒരു ചിത്രം: ‘ഹാപ്പി സര്‍ദാര്‍’

കാളിദാസ് ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹാപ്പി സര്‍ദാര്‍'. അച്ചിച്ചാ ഫിലിംസിന്‍റെ ബാനറില്‍ ഹസീബ് ഹനീഫും, നൗഷാദ് ആലത്തൂരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ദമ്പതിമാരായ സുധീപ്- ഗീതിക എന്നിവരാണ് തിരക്കഥ എഴുതി ചിത്രം... Read More

കാളിദാസ് ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹാപ്പി സര്‍ദാര്‍’. അച്ചിച്ചാ ഫിലിംസിന്‍റെ ബാനറില്‍ ഹസീബ് ഹനീഫും, നൗഷാദ് ആലത്തൂരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ദമ്പതിമാരായ സുധീപ്- ഗീതിക എന്നിവരാണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.

 

സംവിധായകന്‍ ജോഷി മാത്യുവിന്‍റെ മകനാണ് സുധീപ്. അമല്‍ നീരദിന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്…. ഭാര്യ ഗീതികയും ചലച്ചിത്ര കുടുംബത്തില്‍ നിന്നും കടന്നുവന്നതാണ്.. സംവിധായകനും, നിര്‍മ്മാതാവുമായ ചന്ദ്രഹാസന്‍റെ(ചന്ദ്രു) മകളാണ് ഗീതിക. എം.ബി.എ ബിരുദം കഴിഞ്ഞാണ് ഗീതികയും ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നതും ദമ്പതിമാര്‍ തന്നെ. പഞ്ചാബിലും കേരളത്തിലും ഹൈദരാബാദിലുമൊക്കെയായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്.

 

 

പുതുമുഖം മെറിന്‍ ഫിലിപ്പാണ് നായിക. പിക്കറ്റ് 43 എന്ന ചിത്രത്തിലൂടെ- മലയാളത്തിലെത്തിയ ജാവേദ് ജാഫ്രി ഈ ചിത്രത്തില്‍ മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാളിദാസ് അവതരിപ്പിക്കുന്ന ഹാപ്പി എന്ന കഥാപാത്രത്തിന്‍റെ അച്ഛന്‍ ഇന്ദര്‍പാല്‍ സിംഗിനെ ജാവേദ് ജാഫ്രി അവതരിപ്പിക്കുന്നു.

 

നിരവധി പുതുമകളും പ്രത്യേകതകളുമായി വ്യത്യസ്ത സംസ്ക്കാരങ്ങളിലൂടെ ഒരുങ്ങുന്ന ഒരു പ്രണയകഥയാണ് ഈ ചിത്രം.

 

 

സിദ്ദിഖാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായ ജോണ്‍: സി. കൊച്ചാറയെ അവതരിപ്പിക്കുന്നത്. പ്രവീണ, ശാന്തികൃഷ്ണ, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീനാഥ് ഭാസി, ജോണി ആന്‍റണി, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍ബോള്‍ഗാട്ടി, മിഥുന്‍ രമേശ്, ബാലുവര്‍ഗ്ഗീസ് എന്നിവരും പ്രധാന താരങ്ങളാണ്.

 

ഹരിനാരായണന്‍റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും സമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കോട്ടയമാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO