സണ്ണി വെയ്നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം; ജീവയുടെ ‘ജിപ്സി’ ട്രെയിലര്‍

സണ്ണി വെയ്‌നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം ‘ജിപ്‌സി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ജീവ നായകനാവുന്ന ചിത്രത്തില്‍ ‘സഖാവ് ബാലന്‍’ എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.  ... Read More

സണ്ണി വെയ്‌നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം ‘ജിപ്‌സി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ജീവ നായകനാവുന്ന ചിത്രത്തില്‍ ‘സഖാവ് ബാലന്‍’ എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

 

 

മികച്ച തമിഴ് ചിത്രത്തിനുള്ള 2016 ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗേശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും രാജു തന്നെയാണ് ഒരുക്കിയിരിക്കുന്നത്. നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സെല്‍വകുമാര്‍ എസ് കെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO