ഗുരുവായൂരിലെ അത്തിവൃക്ഷ ഗണപതി

  ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ അവിടെ ക്ഷേത്രമതിലകത്തിന് പുറത്ത്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്‍റെ തെക്കുകിഴക്ക് ഭാഗത്തായി തുറസ്സായ സന്നിധിയില്‍ അനുഗ്രഹം ചൊരിയുന്ന ചൈതന്യമൂര്‍ത്തിയായ ഗണപതി ഭഗവാനെ പ്രത്യേകം തൊഴുത് പ്രാര്‍ത്ഥിക്കേണ്ടതാണ്. ഈ ഗണപതി വിഘ്നങ്ങള്‍മാത്രമല്ല, ഭക്തന്‍റെ... Read More

 

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ അവിടെ ക്ഷേത്രമതിലകത്തിന് പുറത്ത്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്‍റെ തെക്കുകിഴക്ക് ഭാഗത്തായി തുറസ്സായ സന്നിധിയില്‍ അനുഗ്രഹം ചൊരിയുന്ന ചൈതന്യമൂര്‍ത്തിയായ ഗണപതി ഭഗവാനെ പ്രത്യേകം തൊഴുത് പ്രാര്‍ത്ഥിക്കേണ്ടതാണ്. ഈ ഗണപതി വിഘ്നങ്ങള്‍മാത്രമല്ല, ഭക്തന്‍റെ ഗ്രഹദോഷങ്ങള്‍ക്കും ശമനമേകുന്നു. പ്രത്യേകിച്ച് ജാതകത്തില്‍ കേതുദോഷമുള്ളവര്‍ ഈ ഗണപതിക്ക് വഴിപാട് നടത്തിപ്രാര്‍ത്ഥിച്ചാല്‍ ഫലം സുനിശ്ചിതമെന്ന് അനുഭവസ്ഥര്‍. മേല്‍ക്കൂരയില്ലാത്ത വെളിമ്പ്രദേശത്ത് അത്തിമര ചുവട്ടിലായിട്ടാണ് ഈ ഗണപതി സന്നിധി. ഉത്രം നക്ഷത്രജാതരായ ഭക്തര്‍ പ്രത്യേകം വണങ്ങേണ്ട ദൈവമാണിത്. കാരണം ഉത്രം നക്ഷത്രത്തിന്‍റെ വൃക്ഷമായ അത്തിയുടെ ചുവട്ടിലാണ് ഈ ഗണപതി കിഴക്കോട്ട് അഭിമുഖമായി അനുഗ്രഹം വര്‍ഷിക്കുന്നത് എന്നതുതന്നെ.

 

എളിവയനില്‍ എളിയവനായി പുണ്യദേശമായ ഗുരുവായൂരില്‍ കുടികൊള്ളുന്ന ഈ അത്തിവൃക്ഷഗണപതിയോട് ഗണപതിയുടെ ലളിതമായ ഓം ഗം ഗണപതയേ എന്ന മന്ത്രം ജപിച്ചുപ്രാര്‍ത്ഥിച്ചാല്‍തന്നെ ഫലം നിശ്ചയമെന്നാണ് അനുഭവം. ഈ ഗണപതി ഭഗവാന്‍റെ മുന്നില്‍ നാളികേരം എറിഞ്ഞുടച്ച് കറുകമാല, ചെത്തി, തുളസിമാലകള്‍ അണിയിച്ച് വിളക്കിന് എണ്ണ വഴിപാടു നല്‍കി പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍ ശമിച്ച് സദ്ഫലങ്ങള്‍ ഇരട്ടിയാവുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO