ദീപങ്ങളും ഫലങ്ങളും

  മംഗളപ്രദവും ഐശ്വര്യസൂചകവും   നിത്യവും നിലവിളക്ക് കൊളുത്താത്ത ഹൈന്ദവഗൃഹങ്ങള്‍ വിരളമായിരിക്കും. അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്ക്. സര്‍വ്വപൂജാദികര്‍മ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് നിലവിളക്ക്. ഭഗവതിസേവയിലും മറ്റും ദേവിയെ ആവാഹിക്കുന്നത് നിലവിളക്കിലാണ്. സമൂഹാര്‍ച്ചനയില്‍ മുന്നിലുള്ള നിലവിളക്കിനെ... Read More

 

മംഗളപ്രദവും ഐശ്വര്യസൂചകവും

 

നിത്യവും നിലവിളക്ക് കൊളുത്താത്ത ഹൈന്ദവഗൃഹങ്ങള്‍ വിരളമായിരിക്കും. അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്ക്. സര്‍വ്വപൂജാദികര്‍മ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് നിലവിളക്ക്. ഭഗവതിസേവയിലും മറ്റും ദേവിയെ ആവാഹിക്കുന്നത് നിലവിളക്കിലാണ്. സമൂഹാര്‍ച്ചനയില്‍ മുന്നിലുള്ള നിലവിളക്കിനെ ഈശ്വരനായ് സങ്കല്‍പ്പിച്ച് അര്‍ച്ചന ചെയ്യുന്നു. അലങ്കാരവിളക്കുകളും തൂക്കുവിളക്കുകളും വീടുകളിലും പൂജാദികാര്യങ്ങളിലും ഉപയോഗിക്കാറില്ല. രണ്ട് തട്ടുകളുള്ളതും ഓടില്‍ നിര്‍മ്മിച്ചതുമായ സാധാരണ വിളക്കുകളാണ് ഏറ്റവും ഉത്തമം. പൊട്ടിയതും കരിപിടിച്ചതും കത്തിച്ചാല്‍ എണ്ണ ചോരുന്നതുമായ വിളക്കുകള്‍ കത്തിക്കുന്നത് അശുഭമാണ്.

 

കിഴക്കോട്ട് തിരിക്കത്തിച്ചാല്‍- ദുഃഖശമനം

 

പടിഞ്ഞാറ് അഭിമുഖമായി തിരി കത്തിച്ചാല്‍- ശത്രുക്കള്‍ അകലും

 

വടക്കോട്ട് തിരി കത്തിച്ചാല്‍- ഐശ്വര്യം വര്‍ദ്ധിക്കും.

 

തെക്കോട്ട് തിരി കത്തിച്ചാല്‍- പാപം വര്‍ദ്ധിക്കും.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO