സാഹിത്യകാരനും ചലച്ചിത്ര- നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

കന്നഡ സാഹിത്യകാരനും ചലച്ചിത്ര, നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. ബംഗലൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. ജ്ഞാനപീഠം, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സിനിമയില്‍ മാറ്റത്തിന് ശ്രമിച്ച്‌, സമാന്തര സിനിമകളിലൂടെ ശ്രദ്ധേയനായി മാറി ഗിരീഷ്... Read More

കന്നഡ സാഹിത്യകാരനും ചലച്ചിത്ര, നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. ബംഗലൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. ജ്ഞാനപീഠം, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സിനിമയില്‍ മാറ്റത്തിന് ശ്രമിച്ച്‌, സമാന്തര സിനിമകളിലൂടെ ശ്രദ്ധേയനായി മാറി ഗിരീഷ് നാടകകൃത്ത്, ചലച്ചിത്ര സംവിധായകന്‍, നടന്‍, കവി, ടെലിവിഷന്‍ അവതാരകന്‍ എന്നിങ്ങനെ സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും കരുത്തു കാണിച്ച അതുല്യ പ്രതിഭയായിരുന്നു. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ദി പ്രിന്‍സ്, ഭരതന്‍ സംവിധാനം ചെയ്ത നീല കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. പ്രിന്‍സില്‍ മോഹന്‍ലാലിന്റെ അച്ഛന്റെ വേഷത്തിലായിരുന്നു താരം അഭിനയിച്ചത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO