ഒരു ജിബി വേഗതയുമായി ജിയോ ഗിഗാ ഫൈബര്‍ വരുന്നു

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് രംഗപ്രവേശം ചെയ്ത് റിലയന്‍സ് ജിയോ പുതിയ ഉദ്യമമായ ജിയോ ഗിഗാ ഫൈബര്‍ (Jio Giga Fiber) അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന കമ്ബനിയുടെ 41 ാമത് വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് റിലയന്‍സ്... Read More

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് രംഗപ്രവേശം ചെയ്ത് റിലയന്‍സ് ജിയോ പുതിയ ഉദ്യമമായ ജിയോ ഗിഗാ ഫൈബര്‍ (Jio Giga Fiber) അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന കമ്ബനിയുടെ 41 ാമത് വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് റിലയന്‍സ് ജിയോയുടെ ഈ സുപ്രധാന പ്രഖ്യാപനം. ജിയോഫോണിന്റെ പുതിയ പതിപ്പായ ജിയോ ഫോണ്‍ 2 വും വേദിയില്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ശൃഖലയെ അടിമുടി മാറ്റുന്നതായിരിക്കും ജിയോ ഗിഗാ ഫൈബര്‍ എന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി പറഞ്ഞു. 2,50,000 കോടി രൂപ ഇതിനോടകം ബ്രോഡ്ബാന്‍ഡ് ശൃഖലയ്ക്ക് വേണ്ടി കമ്ബനി നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെക്കന്‍ഡില്‍ ഒരു ജിബി വേഗത ബ്രോഡ്ബാന്റ് നെറ്റ്വര്‍ക്കിനുണ്ടാകുമെന്ന് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. അപ്ലോഡ് സ്പീഡ് 100 എംബിപിഎസ് ആയിരിക്കും. വീടുകള്‍, ചെറു വ്യവസായങ്ങള്‍, വന്‍കിട സ്ഥാപനങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചാണ് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് ജിയോ ആവിഷ്‌കരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO