ഗൗതമന്‍റെ ജീവിതം സംഭവമാക്കാൻ രഥം വരുന്നു

നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിച്ചു വ്യത്യസ്തമായ കഥാ തന്തുവുമായി എത്തുന്ന 'ഗൗതമന്‍റെ രഥം' കിച്ചാപ്പൂസ് എന്റെർറ്റൈന്മെന്റ്സ് ന്റെ ബാനറിൽ ഐ സി എൽ ഫിൻകോർപ് സി എം ഡി കെ.ജി.അനിൽകുമാർ ആണ്... Read More

നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിച്ചു വ്യത്യസ്തമായ കഥാ തന്തുവുമായി എത്തുന്ന ‘ഗൗതമന്‍റെ രഥം’ കിച്ചാപ്പൂസ് എന്റെർറ്റൈന്മെന്റ്സ് ന്റെ ബാനറിൽ ഐ സി എൽ ഫിൻകോർപ് സി എം ഡി കെ.ജി.അനിൽകുമാർ ആണ് നിർമിച്ചിരിക്കുന്നത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു , സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിയ്ക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്.സംഗീതം നവാഗതനായ അങ്കിത് മേനോൻ. തികച്ചും നർമ്മത്തിന്റെ അകമ്പടിയോടെ ഏതൊരു കുടുംബത്തിനും ധൈര്യമായി വന്നു കണ്ട് ആസ്വദിയ്ക്കാൻ പറ്റുന്ന ഒരു സമ്പൂർണ്ണ കുടുംബ ചിത്രമായിരിക്കും ഗൗതമന്‍റെ രഥം. ചിത്രം ജനുവരി 31ന് തിയേറ്ററുകളിലെത്തും

Show Less

No comments Yet

SLIDESHOW

LATEST VIDEO