‘ഗാനഗന്ധര്‍വന്റെ’ ട്രെയ്‌ലര്‍

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍റെ ട്രെയിലര്‍ പുറത്ത് വിട്ടു. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി ചിത്രത്തിലെത്തുമ്പോൾ പുതുമുഖം വന്ദിത കലാസദൻ്റെ ഭാര്യയായി എത്തുന്നു. ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു,... Read More

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍റെ ട്രെയിലര്‍ പുറത്ത് വിട്ടു. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി ചിത്രത്തിലെത്തുമ്പോൾ പുതുമുഖം വന്ദിത കലാസദൻ്റെ ഭാര്യയായി എത്തുന്നു. ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, മുകേഷ്, ഇന്നസെൻ്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോൾഗാട്ടി, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഹരിനായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, ഇച്ചായിസ്, രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഈ മാസം അവസാനം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

Show Less

No comments Yet

SLIDESHOW

LATEST VIDEO