മുന്‍മന്ത്രി വി. വിശ്വനാഥമേനോന്‍ അന്തരിച്ചു

മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ വി. വിശ്വനാഥ മേനോന്‍ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഇ.കെ നായനാര്‍ മന്ത്രിയഭയില്‍ 1987ല്‍... Read More

മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ വി. വിശ്വനാഥ മേനോന്‍ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഇ.കെ നായനാര്‍ മന്ത്രിയഭയില്‍ 1987ല്‍ ധനമന്ത്രിയായിരുന്നു മേനോന്‍.
നഗരസഭാ കൗണ്‍സിലര്‍, എംപി, എംഎല്‍എ, മന്ത്രി തുടങ്ങി ഒട്ടേറെ പദവികള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
കെ. പ്രഭാവതി മേനോനാണ് ഭാര്യ. അഡ്വ. വി.അജിത് നാരായണന്‍, ഡോ. വി മാധവചന്ദ്രന്‍ എന്നിവര്‍ മക്കളും ഡോ. ശ്രീജ അജിത്, പ്രീതി മാധവ് എന്നിവര്‍ മരുമക്കളുമാണ്.
കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍ (ആത്മകഥ), ഗാന്ധിയുടെ പീഡാനുഭവങ്ങള്‍ (നാടക വിവര്‍ത്തനം), മറുവാക്ക് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO