കുറ്റാന്വേഷണ കഥയുമായി വീണ്ടും ‘സെവൻത്‍ ഡേ’ ടീം

അഖിൽ പോൾ തിരക്കഥയെഴുതി ശ്യാംധർ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ''സെവൻത് ഡേ'' (7th Day) മലയാളത്തിലെ കുറ്റാന്വേഷണ കഥകളിൽ ഏറെ വ്യത്യസ്തമായി നിലകൊണ്ട ചിത്രമാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, അനു മോഹൻ, വിനയ്... Read More

അഖിൽ പോൾ തിരക്കഥയെഴുതി ശ്യാംധർ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ”സെവൻത് ഡേ” (7th Day) മലയാളത്തിലെ കുറ്റാന്വേഷണ കഥകളിൽ ഏറെ വ്യത്യസ്തമായി നിലകൊണ്ട ചിത്രമാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, അനു മോഹൻ, വിനയ് ഫോർട്ട്, യോഗ് ജാപ്പെ, ജനനി അയ്യർ, പ്രവീൺ പ്രേം തുടങ്ങി നിരവധിപേര്‍ അഭിനയിച്ച ചിത്രം വൻ വിജയവുമായിരുന്നു.

 

 

 ഇപ്പോഴിതാ അഞ്ച് വര്‍ഷത്തിനുശേഷം സെവൻത് ഡേയുടെ പിന്നണിയിലുണ്ടായിരുന്നവര്‍ വീണ്ടും ഒരുമിക്കുകയാണ്. ”ഫോറൻസിക്” എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുകയാണ്. നായകനാകുന്നത് ടൊവിനോ തോമസാണ്. സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത് സുജിത് വാസുദേവ്.  കഥ, തിരക്കഥ സംഭാഷണമൊരുക്കുന്നത് അഖിൽ പോളും അനസ് ഖാനും ചേര്‍ന്ന്. സിജു മാത്യു, നവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജുവിസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാജു മല്ലിയത്തിന്‍റെ സഹകരണത്തോടെ രാഗം മൂവീസാണ് ചിത്രം വിതരണത്തിനെത്തിിക്കുന്നത്. ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO