ത്രില്ലടിപ്പിച്ച് ടൊവിനോ തോമസിന്‍റെ ‘ഫോറൻസിക്’ ട്രെയിലർ

ടൊവിനോ തോമസ് നായകനായ 'ഫോറൻസിക്' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ത്രില്ലർ സിനിമയുടെ സൂചനയാണ് ട്രെയിലർ നൽകുന്നത്. നവാഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്.... Read More

ടൊവിനോ തോമസ് നായകനായ ‘ഫോറൻസിക്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ത്രില്ലർ സിനിമയുടെ സൂചനയാണ് ട്രെയിലർ നൽകുന്നത്. നവാഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്. മംമ്ത മോഹൻദാസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രൺജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, പ്രതാപ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം കാസ്റ്റിംഗ് കോളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 17 പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Show Less

No comments Yet

SLIDESHOW

LATEST VIDEO