ഐശ്വര്യം വിട്ടുപോകാതിരിക്കാന്‍…. ഇത്രമാത്രം ചെയ്യുക… .

  വീടിനുള്ളില്‍ ഐശ്വര്യം നിലനില്‍ക്കാന്‍, അഥവാ ലക്ഷ്മീദേവി വീടിനുള്ളില്‍നിന്നും ഇറങ്ങിപ്പോകാതിരിക്കാന്‍ എന്തുവേണം എന്ന് ചോദിച്ചാല്‍, എല്ലാവരും പറയും, സന്ധ്യക്ക് നാമം ജപിക്കണം. ക്ഷേത്രത്തില്‍ പോകണം. വ്രതങ്ങള്‍ ആചരിക്കണം എന്നുതന്നെ. ഇവയെല്ലാം വളരെ നല്ല ശീലങ്ങളും... Read More

 

വീടിനുള്ളില്‍ ഐശ്വര്യം നിലനില്‍ക്കാന്‍, അഥവാ ലക്ഷ്മീദേവി വീടിനുള്ളില്‍നിന്നും ഇറങ്ങിപ്പോകാതിരിക്കാന്‍ എന്തുവേണം എന്ന് ചോദിച്ചാല്‍, എല്ലാവരും പറയും, സന്ധ്യക്ക് നാമം ജപിക്കണം. ക്ഷേത്രത്തില്‍ പോകണം. വ്രതങ്ങള്‍ ആചരിക്കണം എന്നുതന്നെ. ഇവയെല്ലാം വളരെ നല്ല ശീലങ്ങളും ഈശ്വരാധീനത്തിന് കാരണവുമാണ്. എന്നാല്‍ വീടിനുള്ളില്‍ സുഖവും, സമാധാനവും, ഐശ്വര്യവും നിലനില്‍ക്കാന്‍ മുന്‍തലമുറയിലുള്ളവര്‍ ആചരിച്ചിരുന്ന ചില ആചാരങ്ങളുണ്ട്. മുന്‍തലമുറയിലെ സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍, നാം ചിലത് ഓര്‍ക്കേണ്ടതായിട്ടുണ്ട്. ഇന്നത്തേപ്പോലെ പൂജാമുറിയിലിരുന്ന് ജപിക്കാനോ, ക്ഷേത്രദര്‍ശനങ്ങള്‍ക്കോ സമയം ലഭിച്ചിരുന്നില്ല. ‘അടുക്കളയില്‍നിന്നും ഇറങ്ങാന്‍ നേരം കിട്ടില്ലായിരുന്നു’ എന്നതായിരുന്നു വാസ്തവം. അവരും ജപിച്ചിരുന്നു. അടുക്കളജോലിക്കിടയിലും, കുഞ്ഞിനെ തോളത്തുകിടത്തി ഉറക്കുമ്പോള്‍ കീര്‍ത്തനങ്ങള്‍ പാടിയും അവര്‍ ഈശ്വരഭക്തി നടത്തി. അവര്‍ ചെയ്ത മഹാപുണ്യമാണ് ഇന്ന് നാം അനുഭവിക്കുന്ന ഈ മഹാസുഖങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും കാരണമായത്.

 

വീട്ടിനുള്ളിലെ ക്ഷേത്രം എന്നത് പൂജാമുറിയല്ല അടുക്കളയാണ്. ‘അടുക്കള നന്നായാല്‍ ഒക്കെയും നന്നായി’ എന്നാണ് മുത്തശ്ശി ചൊല്ലിതന്ന ഐശ്വര്യമന്ത്രം. അടുക്കളയില്‍ മഹാലക്ഷ്മിയും, അടുപ്പത്ത് സര്‍വ്വവിഘ്നങ്ങള്‍ നീക്കുന്ന ഗണപതിയും വസിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇപ്രകാരം പറയുമ്പോള്‍ മത്സ്യമാംസാദികള്‍ പാചകം ചെയ്യുന്നവര്‍ക്ക് ചില സംശയങ്ങള്‍ തോന്നിയേക്കാം. എല്ലാ ജാതിക്കും അവരവരുടെ കുലധര്‍മ്മവും ആചാരവും തന്നെയാണ് ശ്രേഷ്ടവും ഐശ്വര്യകാരണവും.

 

നിത്യം ഈ സ്തുതി ജപിക്കൂ….പ്രതിസന്ധികളെ അതിജീവിക്കാം…

 

ഇവിടെ സാധാരണക്കാര്‍ക്ക് മനസ്സിലാകുവാന്‍ വേണ്ടി ‘ധര്‍മ്മവ്യാധന്‍’ എന്ന മഹായോഗിയെക്കുറിച്ച് പറയുന്നത് ഏറെ ഉചിതമായിരിക്കും. പുരാണത്തില്‍ പ്രകീര്‍ത്തിച്ചുപറയുന്ന ധര്‍മ്മവ്യാധന്‍, ഇറച്ചിവെട്ടുകാരനാണ്. ഇദ്ദേഹത്തിന്‍റെ കുലത്തൊഴില്‍ ഇറച്ചിവില്‍പ്പനയാണ്. ‘കൗശികന്‍’ എന്ന മഹാമുനിക്ക് മോക്ഷമാര്‍ഗ്ഗം ഉപദേശിച്ചുനല്‍കുന്നത് ധര്‍മ്മവ്യാധനാണ്. ‘ബ്രാഹ്മണനേക്കാളും വേഗം ശൂദ്രന് മോക്ഷം ലഭിക്കും’ എന്ന വാക്യവും കുലാചാരത്തിന്‍റെ മഹത്വത്തെ പുകഴ്ത്തി പറയുന്നതാണ്.
അവരവരുടെ കുലം സ്വീകരിച്ചിരിക്കുന്നതായ ആഹാരം പാചകം ചെയ്യാം. പാചകം ചെയ്തുകഴിഞ്ഞാല്‍ അടുക്കള വൃത്തിയാക്കി ഇടണം. സന്ധ്യാസമയത്ത് പാചകം ചെയ്യുകയോ ആഹാരം കഴിക്കുകയോ പാടില്ല. രാത്രി ആഹാരം കഴിഞ്ഞാല്‍ അടുക്കള തുടച്ച് വൃത്തിയാക്കിയിടണം.

 

അടുക്കള ലക്ഷ്മീദേവിയുടെ ആവാസസ്ഥലമായതിനാല്‍, രാത്രി കാലത്ത് മൂധേവി അടുക്കള കാണാന്‍ വരുമത്രേ. മൂധേവിയുടെ ആവാസം വൃത്തിഹീനമായ ഇടങ്ങളിലാണ്. രാത്രിയില്‍ അടുക്കള വൃത്തിഹീനമായികിടന്നാല്‍, മൂധേവി വന്ന് ഉറക്കെ ചിരിക്കുകയും, ലക്ഷ്മീദേവിയെ കളിയാക്കുകയും ചെയ്യുമത്രേ! ഐശ്വര്യത്തിന്‍റെ ഇരിപ്പിടമായ ലക്ഷ്മിയുടെ വാസം ചപ്പുചവറിലാണോ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. ഈ അധിക്ഷേപം കേള്‍ക്കുമ്പോള്‍ വീട്ടില്‍നിന്നും ലക്ഷ്മീദേവി(ഐശ്വര്യദേവത) കോപിച്ച് ഇറങ്ങിപ്പോകും. ലക്ഷ്മീദേവി പടി ഇറങ്ങുന്നിടത്ത് മൂധേവി താമസം തുടങ്ങും. വീടിനുള്ളിലെ ഐശ്വര്യം ഇല്ലാതെയാകും. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ വീടിനുള്ളില്‍ ഐശ്വര്യം താനേ വന്നുചേരും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

 

അടുക്കളയില്‍ അരുതാത്തത്

 

അടുക്കളയില്‍ വയ്ക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. ഐശ്വര്യത്തെ പ്രതികൂലമായി ബാധിക്കുന്നവയായിട്ടാണ് ഇവ കരുതപ്പെടുന്നത്. ചൂല് അടുക്കളയില്‍ ചാരി വയ്ക്കരുത്. അടുക്കളയില്‍ ചൂല് വയ്ക്കരുത് എന്നതാണ് ഒരു പ്രമാണം.
പിച്ചാത്തി, വെട്ടുകത്തി എന്നിവ ഒറ്റ നോട്ടത്തില്‍തന്നെ കാണുംപ്രകാരം (ദര്‍ശനഭാഗത്ത്) വയ്ക്കരുത്.

 

2019 നിങ്ങളുടെ വര്‍ഷമാണോ…അറിയാം

 

അടുക്കളയില്‍ അടിച്ചുവാരി കൂട്ടിവെയ്ക്കരുത്. അടുക്കളയില്‍ വായ് കുലുക്കുഴിയരുത്. ആഹാരം കഴിച്ചശേഷമുള്ള എച്ചില്‍ പാത്രങ്ങള്‍ അധികനേരം കഴുകാതെ വയ്ക്കരുത്. അവരവര്‍ കഴിക്കുന്ന പാത്രം അവരവര്‍ തന്നെ കഴുകണം എന്ന് പഴമക്കാര്‍ നിര്‍ബന്ധിക്കുന്നതിന് കാരണവും ഇതാണ്. മുടി അഴിച്ചിട്ട് അടുക്കളയില്‍ നില്‍ക്കരുത്.

 

രാവിലെ എഴുന്നേറ്റ് അടുക്കളയില്‍ കയറുമ്പോള്‍, ഭഗവതിയെ നന്നായി മനസ്സില്‍ കരുതണം. വീടിന്‍റെ ഐശ്വര്യം അടുക്കളയില്‍നിന്നും തുടങ്ങുന്നു എന്ന മുത്തശ്ശിപ്പഴമ നമ്മളും അനുകരിക്കുന്നത് തന്നെയാണ് ഉത്തമം.

 

നാരായണന്‍പോറ്റി

 

ഈ പത്ത് കാര്യങ്ങള്‍ ശീലമാക്കു…ഐശ്വര്യം നിങ്ങളുടെ കൂടെ…

നിങ്ങളുടെ സ്വഭാവം അറിയാം ! രാശിയുടെയും…

ഇത്രമാത്രം ചെയ്യുക ധനം നിലനില്‍ക്കാന്‍

കല്ലേറ് കൊള്ളാം….പക്ഷെ, കണ്ണേറോ….?

ഇത് അനുഭവമാണ് ! വിഘ്നങ്ങള്‍ അകലാന്‍ ലളിതമായ ഈ മന്ത്രം ജപിക്കുവിന്‍…

കൂടുതല്‍  വായിക്കാം

Show Less

No comments Yet

SLIDESHOW

LATEST VIDEO