പട്ടാഭിരാമനിലെ ആദ്യ വിഡിയോ ഗാനം

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമായ പട്ടാഭിരാമനിലെ ആദ്യ വിഡിയോഗാനം പുറത്തിറങ്ങി. കൈതപ്രത്തിന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കി എം.ജി. ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം... Read More

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമായ പട്ടാഭിരാമനിലെ ആദ്യ വിഡിയോഗാനം പുറത്തിറങ്ങി. കൈതപ്രത്തിന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കി എം.ജി. ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ നായികമാരായി എത്തുന്നത്‌ ഷീലു അബ്രഹാമും മിയയുമാണ്‌. വന്‍ താരനിരകളോടെ അണിയിച്ച്‌ ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ദിനേശ്‌ പള്ളത്താണ്‌. സ്‌ത്രീകള്‍ക്ക്‌ ഏറെ പ്രധാന്യമുള്ള ചിത്രത്തില്‍ അനുമോള്‍, പാര്‍വ്വതി നമ്പ്യാര്‍, മാധുരി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജയറാമിനൊപ്പം തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ബൈജു സന്തോഷും ധര്‍മജനുമുണ്ട്‌. തന്‍റെ ജോലിയോട്‌ തികച്ചും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന സര്‍ക്കാരുദ്യോഗസ്ഥനായ പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തെയാണ്‌ ജയറാം അവതരിപ്പിക്കുന്നത്‌.

Show Less

No comments Yet

SLIDESHOW

LATEST VIDEO