തമാശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഹാപ്പി ഹവേഴ്സിന്‍റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമാശയുടെ ഫസ്റ്റ്... Read More

ഹാപ്പി ഹവേഴ്സിന്‍റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമാശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഒരിടവേളക്ക് ശേഷം സമീർ താഹിർ ചായഗ്രഹണം നിർവഹിക്കുന്ന റൊമാന്‍റിക്ക് കോമഡി ചിത്രത്തിൽ വിനയ് ഫോർട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്നു. ദിവ്യ പ്രഭ, ഗ്രേസ് ആന്‍റണി, ചിന്നു സരോജിനി എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുഹ്സിൻ പരാരിയുടെ വരികൾക്ക് റെക്സ് വിജയൻ, ഷഹബാസ് അമൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്ങ് : ഷഫീഖ് മുഹമ്മദ് അലി, കോസ്റ്റ്യും: മഷർ ഹംസ, ആർട്ട് : അനീസ് നാടോടി, മേക്കപ്പ്: ആർ.ജി വയനാടൻ, സ്റ്റിൽസ്: രാഹുൽ എം സത്യൻ, പബ്ലിസിറ്റി ഡിസൈൻ: ഓൾഡ്മങ്ക്സ്, ഡിസ്ട്രിബ്യൂഷൻ: സെന്‍റ്രൽ പിക്ചേഴ്സ്. പിആർഒ – ആതിര ദിൽജിത്
ചിത്രം ഈദ് റിലീസായി തിയേറ്ററുകളിൽ എത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO