ഒടുവില്‍ പൂമരം എത്തുന്നു, മാര്‍ച്ച് 9 ന്

ചലച്ചിത്ര പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമായ സിനിമയാണ് 'പൂമരം'. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ ജയറാം-പാര്‍വ്വതി ദമ്പതികളുടെ മകന്‍ കാളിദാസ് നായകനായി അരങ്ങേറുന്ന ആദ്യ മലയാള ചിത്രം എന്നതും ഒരു കാരണമാണ്. കാളിദാസ് ബാലതാരമായി അരങ്ങേറിയ താരമാണ്. 1983,... Read More

ചലച്ചിത്ര പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമായ സിനിമയാണ് ‘പൂമരം’. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ ജയറാം-പാര്‍വ്വതി ദമ്പതികളുടെ മകന്‍ കാളിദാസ് നായകനായി അരങ്ങേറുന്ന ആദ്യ മലയാള ചിത്രം എന്നതും ഒരു കാരണമാണ്. കാളിദാസ് ബാലതാരമായി അരങ്ങേറിയ താരമാണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം മാര്‍ച്ച് 9ന് റിലീസിനെത്തും എന്നാണ് പുതിയ വാര്‍ത്ത. കാളിദാസ് തന്നെയാണ് റീലീസിനെക്കുറിച്ചുള്ള വിവരം പുറത്തു വിട്ടിരിക്കുന്നത്.

 

‘നമസ്കാരം??
ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യും.
2018ന്ന് വെച്ചില്ലെങ്കിൽ “എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോ”ന്ന് പറയൂന്നറിയാം അതോണ്ടാ ???’

 

കാമ്പസിന്‍റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയവും പ്രണയവുമൊക്കെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO