വ്യാജപ്രചരണങ്ങളാല്‍ പാര്‍ട്ടിയെ തകര്‍ക്കാനാവില്ല…

എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ (സി.പി.ഐ(എം) കേന്ദ്രകമ്മിറ്റിയംഗം)   സി.പി.എമ്മിന്‍റെ താത്ത്വികമുഖമാണ് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. പാര്‍ട്ടി നിലപാടുകള്‍ക്കെതിരേ വിവിധ കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം, പാര്‍ട്ടിയുടെ പ്രഖ്യാപിതാശയങ്ങളില്‍ ഉറച്ചുനിന്ന് ക്രിയാത്മകവും, ശാസ്ത്രീയവുമായി പ്രതിരോധനിര ഉയര്‍ത്തുന്നതില്‍ മുന്‍നിരയില്‍... Read More

എം.വി. ഗോവിന്ദന്‍മാസ്റ്റര്‍

(സി.പി.ഐ(എം) കേന്ദ്രകമ്മിറ്റിയംഗം)

 

സി.പി.എമ്മിന്‍റെ താത്ത്വികമുഖമാണ് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. പാര്‍ട്ടി നിലപാടുകള്‍ക്കെതിരേ വിവിധ കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം, പാര്‍ട്ടിയുടെ പ്രഖ്യാപിതാശയങ്ങളില്‍ ഉറച്ചുനിന്ന് ക്രിയാത്മകവും, ശാസ്ത്രീയവുമായി പ്രതിരോധനിര ഉയര്‍ത്തുന്നതില്‍ മുന്‍നിരയില്‍ തന്നെയാണ് ഗോവിന്ദന്‍മാസ്റ്ററുടെ സ്ഥാനം.
വിട്ടുവീഴ്ചയില്ലാത്ത, കാര്‍ക്കശ്യ സമീപനമാണ് അദ്ദേഹം കൈക്കൊള്ളുന്നതെന്ന വിമര്‍ശനം പലപ്പോഴും ഉയര്‍ന്നിട്ടുണ്ടെങ്കിലും, പല നിര്‍ണ്ണായകഘട്ടങ്ങളിലുമാ സമീപനം പ്രസ്ഥാനത്തിന് ഏറെ സഹായകമായി മാറിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത ആഘാതത്തെപ്പറ്റിയും, അടുത്തകാലത്ത് പാര്‍ട്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചുമെല്ലാം സി.പി.ഐ(എം) കേന്ദ്രകമ്മിറ്റിയംഗമായ എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ ‘കേരളശബ്ദം’ വുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്-

 

 

? ആന്തൂരില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ.

ആന്തൂരിലെ സംഭവവികാസങ്ങള്‍ ഖേദകരമാണ്. ആന്തൂര്‍ സംബന്ധിച്ച് ശരിയായ വിധത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഞങ്ങള്‍ക്ക് ആരെയെങ്കിലും, കുറ്റപ്പെടുത്തുകയോ, സംരക്ഷിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ഏത് വിധത്തിലുള്ള അന്വേഷണത്തേയും പാര്‍ട്ടി സ്വാഗതം ചെയ്തിട്ടുമുണ്ട്. കെട്ടിടത്തിന് അനുമതി ലഭിക്കാതിരുന്നത്, നിസ്സാരകാരണങ്ങള്‍ കൊണ്ടാണെന്ന വാദം ശരിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അല്ലെങ്കില്‍ പുതിയ സെക്രട്ടറി ഇതിനോടകം ലൈസന്‍സ് നല്‍കുമായിരുന്നുവല്ലോ? ഈ വിഷയത്തില്‍ പാര്‍ട്ടി നയം കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍ ഞാനതില്‍ കൂടുതലായി പ്രതികരിക്കുന്നില്ല. പക്ഷേ, മാധ്യമങ്ങള്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്ന തെറ്റായ നിലപാടുകളുടെ ഏറ്റവും നല്ല ഉദാഹരണമായി ഭാവിയില്‍ ആന്തൂര്‍വിഷയം ചര്‍ച്ചചെയ്യപ്പെടുന്നുമെന്ന് എനിക്ക് ഉറപ്പുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO