നാണക്കേടുണ്ടാക്കുന്ന ഏമാന്മാര്‍

ബഷീര്‍കൊലക്കേസുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉന്നതരുടെ രാത്രികാലസഞ്ചാരങ്ങള്‍ നിരീക്ഷണവിധേയമാക്കാന്‍ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന് നിര്‍ദ്ദേശം ലഭിച്ചതായാണ് വിവരം. ശ്രീറാമിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആരാണെന്നും അവര്‍ക്ക് മറ്റുന്നതരുമായി ബന്ധമുണ്ടോയെന്നും ഇന്‍റലിജന്‍സ് പരിശോധിച്ചുവരികയാണ്. താനും... Read More

ബഷീര്‍കൊലക്കേസുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉന്നതരുടെ രാത്രികാലസഞ്ചാരങ്ങള്‍ നിരീക്ഷണവിധേയമാക്കാന്‍ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന് നിര്‍ദ്ദേശം ലഭിച്ചതായാണ് വിവരം. ശ്രീറാമിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആരാണെന്നും അവര്‍ക്ക് മറ്റുന്നതരുമായി ബന്ധമുണ്ടോയെന്നും ഇന്‍റലിജന്‍സ് പരിശോധിച്ചുവരികയാണ്. താനും ശ്രീറാമും സുഹൃത്തുക്കളാണ് എന്നാണ് സ്ത്രീ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ എന്താണ് ബന്ധമെന്നത് സംബന്ധിച്ച് ഇതുവരെ പൊലീസിന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, താനുമായി ബന്ധപ്പെട്ട് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങളും യു ട്യൂബ് ചാനലുകളില്‍ പ്രചരിക്കുന്ന കഥകളും വ്യാജമെന്നാണ് ആ സ്ത്രീ വ്യക്തമാക്കുന്നത്.

അപവാദപ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി ആലോചിക്കുന്നതായും അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
രാത്രികാലങ്ങളില്‍ ക്ലബ്ബുകളില്‍ അഴിഞ്ഞാടുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നു എന്നാണ് പൊതുവിലയിരുത്തല്‍. ഇത്തരക്കാരെ കണ്ടെത്തി താക്കീത് നല്‍കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 20ന് കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഔദ്യോഗിക വാഹനത്തിലിരുന്ന് മദ്യപിച്ച ക്രൈംബ്രാഞ്ച് എസ്.പിയെ പോയവാരം സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തിരുന്നു. ഔദ്യോഗിക വാഹനത്തിലിരുന്ന് അമിതമായി മദ്യപിച്ച എസ്.പി. സ്വന്തം കാറിനുള്ളില്‍ മൂത്രം ഒഴിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഡ്രൈവറെയും ഗണ്‍മാനെയും എസ്.പി. തെറിയഭിഷേകം നടത്തുകയും ചെയ്തു. സേനയ്ക്കാകെ മാനക്കേടായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിര്‍ദ്ദേശം ലഭിച്ച ചില ഉന്നതരാകട്ടെ ഇതിനെക്കാള്‍ കോലംകെട്ടരീതിയില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട ചരിത്രമുള്ളവരാണ്. ഒരു ഐ.പി.എസ്. പ്രമുഖന്‍ മദ്യപിച്ച് ലക്കുകെട്ടാണ് ഒരുനാള്‍ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. കുര്‍ത്തയും മുണ്ടുമായിരുന്നു വേഷം. എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തുവന്ന ഉന്നതന്‍ മദ്യലഹരിയില്‍ ആടിയുലയുന്നതിനിടെ മുണ്ട് അഴിഞ്ഞ് നിലത്തുവീഴുകയും ചെയ്തു. ഇതുപോലുമറിയാതെ മുന്നോട്ടുനീങ്ങിയ ഉദ്യോഗസ്ഥന് ഗണ്‍മാന്‍റെ സമയോചിത ഇടപെടലാണ് തുണയായത്. മറ്റുള്ളവര്‍ ശ്രദ്ധിക്കുംമുമ്പ് തന്നെ നിലത്തുവീണ മുണ്ട് കൈക്കലാക്കിയ ഗണ്‍മാന്‍ തന്‍റെ ഏമാനെ നാണം മറപ്പിച്ച് കാറിനുള്ളില്‍ കയറ്റി. അസമയത്താണ് സംഭവം നടന്നത്. അതിനാല്‍ ഇക്കാര്യം പുറംലോകം അറിഞ്ഞില്ല. ഇത്തരക്കാരായ ഉദ്യോഗസ്ഥര്‍ താക്കോല്‍സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശവും ഇന്‍റലിജന്‍സ് നിരീക്ഷണവും എത്രത്തോളം ഫലവത്താകുമെന്ന് കാത്തിരുന്ന് കാണേണ്ട സംഗതിയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO