ആസ്ത് മയ്ക്കും അലര്‍ജിക്കും പാരമ്പര്യവൈദ്യന്‍റെ ഉറപ്പ്

ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരായ ആളുകള്‍വരെ അനുഭവിക്കുന്ന ഒരു രോഗമാണ് ആസ്ത് മ. ഇന്ത്യയില്‍ മൂന്ന് കോടിയിലധികം വരുന്ന ജനങ്ങള്‍ ഈ രോഗത്തിന്‍റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോകത്ത് ആകമാനം നാല്‍പ്പതുകോടിയോളം ജനങ്ങള്‍ ആസ്ത്മ എന്ന... Read More

ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരായ ആളുകള്‍വരെ അനുഭവിക്കുന്ന ഒരു രോഗമാണ് ആസ്ത് മ. ഇന്ത്യയില്‍ മൂന്ന് കോടിയിലധികം വരുന്ന ജനങ്ങള്‍ ഈ രോഗത്തിന്‍റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോകത്ത് ആകമാനം നാല്‍പ്പതുകോടിയോളം ജനങ്ങള്‍ ആസ്ത്മ എന്ന രോഗത്താല്‍ വിഷമിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍.
ആയാസപ്പെട്ട് ശ്വസിക്കുക, കിതയ്ക്കുക എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന അസെയ്ന്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ആസ്ത്മ എന്ന രോഗനാമം ഉണ്ടാകുന്നത്. ശ്വാസകോശത്തിലേക്കും തിരിച്ചും വായു കൊണ്ടുപോകുന്ന കുഴലിനെ ബാധിക്കുന്ന രോഗമാണ് ആസ്ത് മ. ശ്വസനനാളിക്ക് ചുറ്റുമുള്ള പേശികള്‍ വലിഞ്ഞു മുറുകി ശ്വസനനാളി ചുരുങ്ങും. മതിയായ വായു ശ്വാസകോശത്തില്‍ എത്താതെ വരികയും ചെയ്യുമ്പോഴാണ് ശ്വാസം മുട്ടല്‍- അനുഭവപ്പെടുന്നത്. ഇതിനെയാണ് ആസ്ത് മ എന്നുപറയുന്നത്.

 

ആസ്ത് മയ്ക്കെതിരെയുള്ള പ്രതിരോധം

 

ആസ്ത് മ ഒരു മാറാരോഗമല്ല. മാറുന്ന രോഗം തന്നെയാണെന്ന് പാരമ്പര്യ ആയുര്‍വ്വേദ ചികിത്സകന്‍ എല്‍ദോസ് വൈദ്യന്‍ പറയുന്നു. ഞാന്‍ ഈ രംഗത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ട് അമ്പത്തിരണ്ട് വര്‍ഷമായി. നാല്‍പ്പത്തിരണ്ട് വര്‍ഷം പിതാവിനോട് ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച പരിചയം വെച്ച് ഒരു കാര്യം തറപ്പിച്ച് പറയാം. ജീവിതത്തില്‍ എന്തുരോഗം വന്നാലും അത് മാറുന്ന രോഗം തന്നെയാണെന്ന ഉറച്ചവിശ്വാസം നമുക്ക് ഉണ്ടാകണം. എങ്കിലേ മുന്നോട്ടുപോകാന്‍ പറ്റൂ. ആസ്ത്മ പിടിപെട്ട് വിവാഹം തന്നെ വേണ്ടെന്ന് വെച്ചവരുണ്ട്. ജോലി ഉപേക്ഷിച്ചവര്‍, പഠനം ഉപേക്ഷിച്ചവര്‍ അങ്ങനെഎത്രയോ ആളുകള്‍. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നവരുണ്ട്. പല അളവിലുള്ള ഓക്സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കുന്നവരുണ്ട്. ചിലര്‍ക്ക് അടുത്ത റൂമില്‍ പോകാന്‍ പറ്റില്ല. ടോയ് ലെറ്റില്‍ പോകാന്‍ പറ്റില്ല. കുളിക്കാന്‍ പറ്റില്ല ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാന്‍ പറ്റില്ല. അത്തരം അവസ്ഥയിലുള്ള വളരെ ക്രോണിക്കായിട്ടുള്ള രോഗികളെപ്പോലും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. പലയിടത്തും പോയി ഒരുപാട് മരുന്നുകഴിച്ച് ഏറ്റവും ഒടുവിലായിരിക്കും നമ്മുടെ അടുത്തുവരുന്നത്. അപ്പോഴേക്കും രോഗം വല്ലാത്തൊരു അവസ്ഥയിലെത്തിയിട്ടുണ്ടാകും. ശരിയായ ചികിത്സ ഇതിന് ആവശ്യമാണ്. ദീര്‍ഘനിശ്വാസത്തിലൂടെയുള്ള ശ്വസന വ്യായാമവും നല്ലൊരു പ്രതിരോധമാണ്.

 

അലര്‍ജിയും ആസ്ത് മയും

 

രണ്ടുതരം ആസ്ത് മയുണ്ട്. ഒന്ന്- പാരമ്പര്യമായി ഉണ്ടാകുന്നത്. രണ്ട്- അലര്‍ജി വഴിയുണ്ടാകുന്നത്. അലര്‍ജിയെ വേണ്ടവിധത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ആസ്ത് മയായി തീരും. തുടര്‍ച്ചയായ തുമ്മലുണ്ടാകുമ്പോള്‍ മനസ്സിലാക്കുക അലര്‍ജി രോഗത്തിലേക്കാണ് പോകുന്നതെന്ന്. മിക്ക രോഗികളിലും കാണുന്നത് അസഹനീയമായ തുമ്മലാണ്. ജീവിതത്തില്‍ ഏതെങ്കിലും വസ്തുക്കളോടോ ഭക്ഷണത്തിനോടോ അലര്‍ജിയുണ്ടെങ്കില്‍ അതൊഴിവാക്കുക. അലര്‍ജിയുള്ളവര്‍ക്കെല്ലാം ആസ്ത് മ ഉണ്ടാകണമെന്നില്ല. കണ്ണ്, ചെവി, മൂക്ക്, തൊണ്ട ചൊറിച്ചില്‍ (കടിക്കുക), നെഞ്ചിനകത്ത് ഭാരം, പഞ്ചേന്ദ്രിയങ്ങളിലെ കടി കൂടാതെ ചിലര്‍ക്ക് നെഞ്ചിന്‍റെ താഴേക്കിറങ്ങി നല്ല ചൊറിച്ചിലുണ്ടാകും. പിന്നെ കിതപ്പ്, ശ്വാസം വലിച്ചുവിടുമ്പോള്‍ കറകറാ ശബ്ദം… ഇതെല്ലാം ഓരോ ലക്ഷണങ്ങളാണ്. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴായിരിക്കും കറ കറാ ശബ്ദം ഉണ്ടാകുന്നത്. പൊടി, തണുപ്പ്, പുക, ഗന്ധം, തണുത്ത ഭക്ഷണം, പഴങ്ങള്‍, കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ (കക്ക, ചെമ്മീന്‍, ഞണ്ട്, മോര് തൈര്, പാല്‍) ഒത്തിരി ചിരിച്ചാല്‍, കരഞ്ഞാല്‍, കറുത്ത വാവ്, വെളുത്തവാവ് ഇങ്ങനെയുള്ള കാരണങ്ങള്‍ ചിലരെ സംബന്ധിച്ച് പ്രശ്നമാകാറുണ്ട്. ചിലര്‍ക്ക് മുളകുപൊടിയും മല്ലിപ്പൊടിയും ശ്വസിക്കാം ഒരു കുഴപ്പവുമില്ല. പക്ഷേ പഴകിയ പൊടി ശ്വസിച്ചാല്‍ പ്രശ്നമാകും. ചിലരെ സംബന്ധിച്ചു പഴകിയ പൊടി പ്രശ്നമേയല്ല. പഴയ ഫയലെടുക്കുമ്പോഴോ എന്തെങ്കിലും തട്ടിക്കുടയുമ്പോഴോ ഒക്കെയാണ് ഇത് സംഭവിക്കാറ്. മിക്ക ആളുകള്‍ക്കും പഴയ പൊടിയാണ് പ്രശ്നക്കാരന്‍.

 

അലര്‍ജി വന്നുപെട്ടാല്‍ ആരും അത്രകാര്യമാക്കാറില്ല. ചെറിയ തുമ്മല്‍ അല്ലെങ്കില്‍ ചൊറിച്ചില്‍ അതങ്ങനെ വിടുകയാണ്. ചിലര്‍ ഈ അസുഖം പത്തുമുപ്പതുവര്‍ഷംവരെ കൊണ്ടുനടക്കും. നില്‍ക്കാന്‍ പറ്റാതെ വരുമ്പോഴാണ് ഡോക്ടറുടെ സഹായം തേടുന്നത്. ചിലര്‍ക്ക് വളരെ കുറച്ച് സമയം മതി അപ്പോഴേക്കും ശ്വാസം മുട്ടായി, ആസ്ത്മയിലേക്ക് പൊയ്ക്കഴിഞ്ഞു. അലര്‍ജിയെന്നു പറയുന്ന ഇസ്നോഫില്‍സ് എല്ലാവരുടെയും ശരീരത്തിലുണ്ട്. അത് ഓരോരുത്തരിലും കൂടിയും കുറഞ്ഞുമിരിക്കും. ഞാനിപ്പോള്‍ നോക്കിയിട്ട് 116 തരം ഇസ്നോഫീല്‍സ് കാണുന്നുണ്ട്. ഓരോ വ്യക്തിയിലും ഓരോ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. നൂറുപേരെ നോക്കിയാല്‍ നൂറ് രീതിയിലായിരിക്കും. ചില ആസ്ത്മ രോഗികളില്‍ ത്വക് രോഗവും കണ്ടുവരുന്നുണ്ട്. ശരീരത്തിലെ ജോയിന്‍റ്സുകളൊക്കെ ചൊറിഞ്ഞുപൊട്ടി വ്രണമാകും. മരുന്നുകഴിക്കുമ്പോള്‍ ശ്വാസംമുട്ട് കുറയും വ്രണം പഴുക്കും. വ്രണം ഉണങ്ങിവരുമ്പോള്‍ ശ്വാസം മുട്ട് കൂടും. ഇങ്ങനെയുള്ള രോഗികളെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വളരെ വ്യക്തമായി ആയുര്‍വ്വേദം പറയുന്നുണ്ട്. അതേക്കുറിച്ച് ഇപ്പോള്‍ ഞാന്‍ വിശദീകരിക്കുന്നില്ല.

 

ചുമയും ശ്വാസതടസ്സവും

 

തുമ്മല്‍ തുടങ്ങിക്കഴിഞ്ഞാല്‍ സ്ത്രീകളെ സംബന്ധിച്ച് നടക്കാന്‍ പറ്റില്ല. പത്തടി നടക്കുമ്പോഴേക്കും കിതപ്പ് വരും. സ്റ്റെപ്പ് കയറാന്‍ പറ്റില്ല. ഇരിക്കണം. ഇരുന്നിരുന്നേ മുന്നോട്ടുപോകാന്‍ കഴിയൂ. ചിലര്‍ക്ക് തുമ്മല്‍ വരുമ്പോള്‍ മൂത്രം പോകും. പുരുഷന്മാരില്‍ ഇത് കാണാറില്ല. ഈ രോഗം കൂടുതല്‍ കാണുന്നതു സ്ത്രീകളിലാണ്. ഇങ്ങനെയുള്ള രോഗികളില്‍ പ്രധാനമായും കാണു ന്നത് മൂന്ന് സ്ഥലത്തു കഫമുണ്ടാകും. ശിരസ്സ് സൈനസ്, ലെംഗ്സ്. കഫം പലതരത്തിലുണ്ട്. പച്ചനിറത്തിലും കറുത്ത നിറത്തിലും കാണാം. റബ്ബര്‍ കഷണംപോലെ മഞ്ഞനിറത്തിലുണ്ട്. ചിലര്‍ക്ക് വെളുത്ത കഫമായിരിക്കും. നൂലുപോലെ നേര്‍ത്ത കഫമുണ്ട്. കഫം ഒരു കഷണമായി തുമ്മി തെറിച്ചുപോയാല്‍ അവര്‍ക്കൊരു ആശ്വാസമായിരിക്കും. മറ്റൊരു പ്രധാനപ്രശ്നം നിര്‍ത്താതെയുള്ള ചുമയാണ്. വടക്കേ മലബാറില്‍ കുര എന്നുപറയും. ചുമ കാരണം രാത്രി ഉറങ്ങാന്‍ പറ്റാതെ എഴുന്നേറ്റ് ചുമരില്‍ ചാരിയിരുന്നു നേരം വെളുപ്പിക്കുന്നവരുണ്ട്. ചിലര്‍ക്ക് ആസ്ത്മയുടെ ഒരു ലക്ഷണവും കാണില്ല. കുത്തി കുത്തി ചുമ തന്നെയായിരിക്കും. ചുമയും ശ്വാസതടസ്സവും ഒന്നിച്ചുവന്നാല്‍ കഷ്ടപ്പെട്ടുപോകും. ഭയാനകമായ അവസ്ഥയാണത്.

 

മരുന്നിലൊന്നും കാര്യമില്ലെന്നു പറഞ്ഞു സ്വയം ചികിത്സ നടത്തുന്നവരുണ്ട്. ചികിത്സയും മരുന്നും ഒഴിവാക്കി ഒരുപാട് ദൂരമൊന്നും പോകാന്‍ പറ്റില്ല. വലിയ കുഴപ്പത്തിലാകും ചെന്നെത്തുക. കണ്ണിനകത്ത് അസഹ്യമായ കടിയും ചൊറിച്ചിലും ഉണ്ടാകുന്നു. എല്ലാ ടെസ്റ്റുകളും നടത്തും. പക്ഷേ ചികിത്സ നടത്തുന്നത് ഈ അസുഖത്തിനായിരിക്കില്ല. ചിലര്‍ക്ക് തൊണ്ടയുടെ ഉള്‍ഭാഗത്തു ചൊറിച്ചിലുണ്ടാകും. മൂക്കിലുണ്ടാകും. ഇതൊക്കെ രോഗകാരണങ്ങളാണ്. ഇങ്ങനെ ഓരോ ഘട്ടം കടന്നാണ് ശ്വാസം മുട്ടിലേക്കും ആസ്ത്മയിലേക്കും എത്തുന്നത്. പതിനാറ് തരം ആസ്ത്മയുണ്ട്. പകല്‍ സമയത്ത് വലിയ കുഴപ്പം കാണില്ല. രാത്രിയാകുമ്പോള്‍ മൂക്കു അടഞ്ഞ് ശ്വാസം കിട്ടാതെ നെഞ്ചിനകത്ത് വല്ലാത്ത ഭാരം തീണ്ടിയ അവസ്ഥയുണ്ടാകും. മറ്റ് രോഗങ്ങള്‍ പോലെയല്ല ശ്വാസം മുട്ട്. പ്രാണവായു വലിച്ചുവിടാന്‍ കഴിയാതെ വന്നാല്‍ അനുഭവിക്കുന്ന പ്രയാസം അതിഭയങ്കരമാണ്. ഇരുപത്തിനാല് മണിക്കൂറും ഓക്സിജന്‍ വലിക്കുന്നവരുണ്ട്. ചിലര്‍ ചെറിയ കുറ്റി യും മറ്റ് ചിലര്‍ വലിയ കുറ്റിയും ഉപയോഗിക്കുന്നു. ഓക്സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കുന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള ധാരാളം പേരെ കണ്ടിട്ടുണ്ട്.

 

 

നൂറുവര്‍ഷം പിന്നിടുന്ന പാരമ്പര്യവൈദ്യം

 

പെരുമ്പാവൂര്‍- കോതമംഗലം റൂട്ടില്‍ ഓടക്കാലി എന്ന സ്ഥലത്തുനിന്ന് ആറ് കി.മീറ്റര്‍ ഉള്ളിലേക്കുപോയാല്‍ അശമറ്റം പഞ്ചായത്തായി. അവിടെയാണ് സെന്‍റ് പോള്‍സ് പരമ്പര്യ ആയുര്‍വ്വേദ ഫാര്‍മസി. 1920 ല്‍ സ്ഥാപിതമായ ഫാര്‍മസിയുടെ ഇപ്പോഴത്തെ സാരഥി മൂന്നാം തലമുറയില്‍പ്പെട്ട എല്‍ദോസ് വൈദ്യനാണ്. മുത്തച്ഛന്‍ കോരവൈദ്യന്‍, അച്ഛന്‍ പൗലോസ് വൈദ്യന്‍, മൂന്നാമന്‍ എല്‍ദോസ് വൈദ്യന്‍. കൈമാറി വന്ന പാരമ്പര്യ ഔഷധക്കൂട്ടുകള്‍ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുകയാണ് എല്‍ദോസ് വൈദ്യന്‍. എല്‍ദോസ് വൈദ്യന്‍- ബീന ദമ്പതികള്‍ക്ക് മൂന്നുമക്കളാണ്. മൂത്തമകള്‍ ഗ്രീഷ്മ നങ്ങേലി ആയുര്‍വ്വേദ കോളേജില്‍ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ ആള്‍ ഗ്രെയ്സ് മോന്‍ പാലക്കാട് അഹല്യ ആയുര്‍വ്വേദ കോളേജ് വിദ്യാര്‍ത്ഥിയാണ്. മൂന്നാമത്തെ മകള്‍ ശ്രേയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പാരമ്പര്യമായി ആസ്ത്മയ്ക്കും അലര്‍ജിക്കുമുള്ള ചികിത്സയാണ് നമ്മള്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അപ്പൂപ്പന്‍ അപ്പന് കൊടുത്തു അപ്പന്‍ എനിക്ക് തന്ന ഔഷധക്കൂട്ട് എത്രയോ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞുവെന്ന് ഓര്‍ക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്. വര്‍ഷങ്ങളോളം അപ്പന്‍റെ കൂടെനിന്നു കഷ്ടപ്പെട്ടാണ് ഈ രോഗത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും പഠിച്ചത്.

 

മരുന്നില്‍ ചേര്‍ക്കാനുള്ള സസ്യങ്ങള്‍ നമ്മള്‍ തന്നെ വെച്ചുപിടിപ്പിക്കുകയാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നാണ്. പ്രത്യേക ലാബ്ടെസ്റ്റ് നടത്തിയാണ് എല്ലാ രാജ്യങ്ങളിലേക്കും ഈ മരുന്നു അയയ്ക്കുന്നത്. കന്യാകുമാരി മുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍വരെ മരുന്ന് എത്തിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ആസ്ത്മ കാരണം ധാരാളം കുഞ്ഞുങ്ങള്‍ കഷ്ടപ്പെടുന്നുണ്ട്. ഒരു കുഞ്ഞും ഈ രോഗവുമായി ജനിക്കരുതെന്നാണ് ഞാന്‍ ദിവസവും പ്രാര്‍ത്ഥിക്കുന്നത്. മരുന്നുകഴിച്ചാല്‍ രോഗം ഭേദമാകുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടോയെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഞാനെങ്ങനെ ഉറപ്പ് പറയും. എന്‍റെ കാര്യത്തില്‍ പോലും ഒരു ഉറപ്പുമില്ല. പിന്നെങ്ങനെ മറ്റൊരാളോട് ഉറപ്പ് പറയും. ഇന്ന് കാണുന്ന ആളെ നാളെ കാണുന്നില്ല. നമ്മള്‍ ഒരു കാര്യം വ്യക്തമായി പറയാറുണ്ട്. ഒരു മാസം മരുന്നുകഴിച്ചാല്‍ കുറവുണ്ടാകും. കുറവുള്ളവരോട് മരുന്ന് തുടരാന്‍ പറയും. ക്രമേണ മരുന്നിന്‍റെ അളവ് കുറച്ചുകുറച്ച് ഏഴെട്ടുമാസം കൊണ്ട് ഭേദമാകും. ഒരു മാസം കഴിച്ചിട്ടും കുറവില്ലെന്നു പറയുന്നവരോട് മരുന്നുനിര്‍ത്തിക്കോളാന്‍ പറയും. കുറവില്ലെങ്കില്‍ പിന്നെ മരുന്ന് കഴിച്ചതുകൊണ്ട് കാര്യമില്ല. പൂര്‍ണ്ണമായി ശമനം കിട്ടിയില്ലെങ്കിലും പ്രതീക്ഷ നല്‍കാന്‍ കഴിയും. സാധാരണ ജീവിതത്തിലേക്ക് വരാന്‍ അവര്‍ക്ക് സാധിക്കും. ഇതെല്ലാം നമ്മുടെ കഴിവുകൊണ്ട് സംഭവിക്കുന്നതാണെന്ന അവകാശവാദമൊന്നുമില്ല. എല്ലാം ദൈവത്തിന്‍റെ അനുഗ്രഹമാണ്. കാരണവന്മാരുടെ പുണ്യമാണെന്ന് എല്‍ദോസ് വൈദ്യന്‍ പറയുന്നു.

 

അഷ്റഫ്

 

Show Less

No comments Yet

SLIDESHOW

LATEST VIDEO