പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായി പൊളിക്കേണ്ടതില്ലെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായി പൊളിക്കേണ്ടതില്ലെന്നും പാലത്തിന്‍റെ മൂന്നിലൊന്ന് ഭാഗം മാത്രം പൊളിച്ചു പണിതാല്‍ മതിയെന്നും ഇ ശ്രീധരന്‍. നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മേല്‍പ്പാലം ഇ ശ്രീധരന്‍റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. അറ്റകുറ്റപ്പണി... Read More

പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായി പൊളിക്കേണ്ടതില്ലെന്നും പാലത്തിന്‍റെ മൂന്നിലൊന്ന് ഭാഗം മാത്രം പൊളിച്ചു പണിതാല്‍ മതിയെന്നും ഇ ശ്രീധരന്‍.
നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മേല്‍പ്പാലം ഇ ശ്രീധരന്‍റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്‍റെ ഉപദേശം തേടിയത്. മുഖ്യമന്ത്രി ഇ.ശ്രീധരനെ നേരിട്ട് വിളിച്ചാണ് പാലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇന്ന് വീണ്ടും വിജിലന്‍സ് പരിശോധന നടത്തി. വിദഗ്ധ സംഘത്തിന്‍റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസര്‍മാരുടെ സഹകരണത്തോടെയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യല്‍ നടക്കും.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO