ബോളിവുഡ്ഡ് തിരക്കുകളിലേയ്ക്ക് ദുല്‍ഖര്‍സല്‍മാന്‍

അഭിനയരംഗത്തെത്തി കുറെയധികം കാലങ്ങള്‍ക്കുശേഷമാണ് മമ്മൂട്ടി ഹിന്ദി ചിത്രങ്ങളിലഭിനയിച്ചത്. തുടക്കം (ത്രിയാത്രി) ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 'ധര്‍ത്തിപുത്ര'യാണ് മമ്മൂട്ടിയുടെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ബോളിവുഡ് ചിത്രം.     പക്ഷേ പ്രതീക്ഷിച്ച താരാരാധന ബോളിവുഡ്ഡില്‍നിന്നും ലഭിക്കാത്ത മമ്മൂട്ടി പിന്നീട് വളരെ... Read More

അഭിനയരംഗത്തെത്തി കുറെയധികം കാലങ്ങള്‍ക്കുശേഷമാണ് മമ്മൂട്ടി ഹിന്ദി ചിത്രങ്ങളിലഭിനയിച്ചത്. തുടക്കം (ത്രിയാത്രി) ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ‘ധര്‍ത്തിപുത്ര’യാണ് മമ്മൂട്ടിയുടെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ബോളിവുഡ് ചിത്രം.

 

 

പക്ഷേ പ്രതീക്ഷിച്ച താരാരാധന ബോളിവുഡ്ഡില്‍നിന്നും ലഭിക്കാത്ത മമ്മൂട്ടി പിന്നീട് വളരെ ചുരുക്കം ചിത്രങ്ങളില്‍ മാത്രമേ ഹിന്ദിയില്‍ അഭിനയിച്ചുള്ളൂ. പക്ഷേ ദുല്‍ഖര്‍ അച്ഛന്‍റെ പാതയില്‍നിന്നും തികച്ചും വ്യതിചലിച്ചുകൊണ്ട് മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധഭാഷകളിലായി തന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ്.

 

 

‘കര്‍വാന്‍’ എന്ന ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം റിലീസാകുന്നതിനുമുമ്പുതന്നെ ദുല്‍ഖര്‍ തന്‍റെ അടുത്ത ഹിന്ദി ചിത്രത്തിന്‍റെ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു- ‘മാന്‍മര്‍സിയാന്‍’ തപ്സിപാനു, വിക്കികൗശല്‍, ദുല്‍ഖര്‍സല്‍മാന്‍ എന്നിവര്‍ ഒരുമിക്കുന്ന ഈ ത്രികോണപ്രണയകഥയുടെ സംവിധായകന്‍ അനുരാഗ് കശ്യപ് ആണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO