ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ ചിത്രീകരണം ആരംഭിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ ദുല്‍ഖര്‍ സല്‍മാന്റെ പ്രധാന പ്രൊജക്ടുകളില്‍ ഒന്നായ ചിത്രം കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യങ്ങളും തിരോധാനവും പ്രമേയമാകുന്ന സിനിമ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സംവിധാനം ചെയ്യുന്നത്.... Read More

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ ദുല്‍ഖര്‍ സല്‍മാന്റെ പ്രധാന പ്രൊജക്ടുകളില്‍ ഒന്നായ ചിത്രം കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യങ്ങളും തിരോധാനവും പ്രമേയമാകുന്ന സിനിമ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സംവിധാനം ചെയ്യുന്നത്. 2017ല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് രണ്ട് വര്‍ഷത്തിന് ശേഷം ആരംഭിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് സിനിമ തുടങ്ങിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ വിതരണ കമ്പനിയായിരിക്കും. ദുൽഖറിന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുൽഖർ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO