യാത്രയുടെ സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍

മമ്മൂട്ടിയെ നായകനാക്കി 'യാത്ര' എന്ന ചിത്രത്തിലൂടെ വൈ.എസ്.ആര്‍. റെഡ്ഡിയുടെ രാഷ്ട്രീയജീവിത കഥ പറഞ്ഞ മഹി വി. രാഘവ് അടുത്തതായി ദുല്‍ഖല്‍ സല്‍മാനെ വച്ച് ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നു. കഥയുടെ വണ്‍ലൈന്‍ ഇതിനകം... Read More

മമ്മൂട്ടിയെ നായകനാക്കി ‘യാത്ര’ എന്ന ചിത്രത്തിലൂടെ വൈ.എസ്.ആര്‍. റെഡ്ഡിയുടെ രാഷ്ട്രീയജീവിത കഥ പറഞ്ഞ മഹി വി. രാഘവ് അടുത്തതായി ദുല്‍ഖല്‍ സല്‍മാനെ വച്ച് ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നു. കഥയുടെ വണ്‍ലൈന്‍ ഇതിനകം ദുല്‍ഖറിനോട് മഹി പറഞ്ഞുകഴിഞ്ഞു. അതിലെ പുതുമയുള്ള ആശയങ്ങള്‍ ദുല്‍ക്കര്‍ അംഗീകരിക്കുകയും ചെയ്തു.

 

 

ഇനി വികസിപ്പിക്കേണ്ടത് ഈ കഥയുടെ തിരക്കഥയാണ്. അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മഹിയുടെ ദുല്‍ഖര്‍ ചിത്രം യാഥാര്‍ത്ഥ്യമാകും. പി.വി.പി. സിനിമാസിന്‍റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രസാദ് വി. പോട്ലുറി ആണ്. നാഗ് അശ്വിന്‍റെ ‘മഹാനടി’ ആണ് ഇതിനുമുമ്പ് ദുല്‍ക്കര്‍ അഭിനയിച്ച തെലുങ്ക് ചിത്രം. തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താലിന്‍റെയും ഹിന്ദി ചിത്രമായ ‘ദ സോയാ ഫാക്ടറിന്‍റെയും റിലീസ് കാത്തിരിക്കുന്ന ദുല്‍ഖര്‍ ഇപ്പോള്‍ മലയാളചിത്രമായ ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ തിരക്കിലാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO