പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമ്മൂട് ഒന്നിക്കുന്ന ‘ഡ്രൈവിംഗ് ലൈസന്‍സി’ന്‍റെ കിടിലന്‍ ട്രെയിലര്‍

സുരാജ് വെഞ്ഞാറമൂടിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ആഡംബര കാറുകളോട് ഭ്രമമുള്ള സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആ താരത്തിന്‍റെ കടുത്ത... Read More

സുരാജ് വെഞ്ഞാറമൂടിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ‘ഡ്രൈവിംഗ് ലൈസന്‍സി’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ആഡംബര കാറുകളോട് ഭ്രമമുള്ള സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആ താരത്തിന്‍റെ കടുത്ത ആരാധകനായുള്ള വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്. ‘ഹണി ബീ ടു’വിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദീപ്തി സതി, മിയ, ശിവജി ഗുരുവായൂര്‍, മേജര്‍ രവി, സലിംകുമാര്‍, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ്, ലാലു അലക്‌സ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചിയാണ്. ക്രിസ്മസ് റിലീസായി ചിത്രം ഡിസംബര്‍ 20-ന് തീയ്യേറ്ററുകളിലെത്തും.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO