‘രാമകൃഷ്ണന്‍റെ നായികയായാല്‍ ഇമേജിനെ ബാധിക്കും’ നടിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍

കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നായകനായി അഭിനയിക്കുന്ന തീറ്ററപ്പായി എന്ന സിനിമയില്‍ തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാളാണ് നായിക. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബ് ചണ്ഡിഗഢ്കാരിയായ സോണിയ അഗര്‍വാള്‍... Read More

കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നായകനായി അഭിനയിക്കുന്ന തീറ്ററപ്പായി എന്ന സിനിമയില്‍ തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാളാണ് നായിക. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബ് ചണ്ഡിഗഢ്കാരിയായ സോണിയ അഗര്‍വാള്‍ മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് തീറ്ററപ്പായി. തെന്നിന്ത്യയിലെ മുന്‍നിര നായികാനടിമാരിലൊരാളായ അഴകും അഭിനയസിദ്ധിയുമുള്ള പഞ്ചാബുകാരിയെ കേരളത്തിലേക്കുള്ള യാത്രയില്‍ അതിശയിപ്പിച്ചത് മലയാളനടിമാരാണ്. മണിയുടെ അനുജന്‍ രാമകൃഷ്ണന്‍റെ കൂടെ അഭിനയിച്ചാല്‍ തേഞ്ഞുപോകുന്ന ഇമേജിനെക്കുറിച്ച് വേവലാതിപ്പെടുന്ന നടിമാര്‍… സംവിധായകന്‍ വിനുരാമകൃഷ്ണന്‍റെ വാക്കുകളിലേക്ക്…

 

‘തീറ്ററപ്പായിയില്‍ നായകനോളം പ്രാധാന്യം നായികയ്ക്കുമുണ്ട്. കഥാസന്ദര്‍ഭങ്ങളില്‍ ചിലയിടത്ത് നായകനെക്കാളും മുന്നില്‍ നില്‍ക്കുന്നത് നായികയാണ്. അത്രയും ശക്തമായൊരു നായികാകഥാപാത്രം അടുത്തകാലത്ത് മലയാളസിനിമയില്‍ ഉണ്ടായിട്ടില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലോഹിതദാസ് സാറിന്‍റെ കന്മദത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ചതുപോലെയുള്ള ഒരു കഥാപാത്രം.

 

അഭിനയപ്രാധാന്യമുള്ള അങ്ങനെയൊരു വേഷം ചെയ്യാന്‍ വേണ്ടിയാണ് മലയാളത്തിലെ നടിമാരെ സമീപിച്ചത്. തീറ്ററപ്പായിയെക്കുറിച്ച് ആദ്യം പറഞ്ഞത് കലാഭവന്‍ മണി ചേട്ടനോടാണ്. ചെയ്യാമെന്ന് മണി വാക്കുതന്നതുമാണ്. മണിച്ചേട്ടന്‍ പോയപ്പോള്‍ ഈ പ്രോജക്ടുതന്നെ ഉപേക്ഷിച്ചതാണ്. റപ്പായിയെ അവതരിപ്പിക്കാന്‍ പറ്റിയ മറ്റൊരു നടനെ കണ്ടെത്തുക പ്രയാസമായിരുന്നു. കുറെക്കഴിഞ്ഞ് ഇതേക്കുറിച്ച് അറിയാവുന്ന ചിലരുടെ താല്‍പ്പര്യപ്രകാരം വീണ്ടും ചര്‍ച്ചയായി. അങ്ങനെയാണ് മണിച്ചേട്ടന്‍റെ അനുജന്‍ രാമകൃഷ്ണനിലെത്തുന്നത്.

 

 

നായകനായി രാമകൃഷ്ണനെ തീരുമാനിച്ചു. സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകളെ കണ്ടെത്തി ഷൂട്ടിംഗ് ഡേറ്റ് ഫിക്സ് ചെയ്തു. നടിമാരെ കാണുന്നു, കഥപറയുന്നു. കഥകേട്ട് ഇഷ്ടപ്പെട്ടു പ്രതിഫലവും മറ്റു കാര്യങ്ങളുമൊക്കെ ചോദിച്ച് അറിഞ്ഞിട്ട് അവസാനം നായകന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണനാണെന്ന് പറയുമ്പോള്‍ അവരുടെ മുഖഭാവം മാറും.

 

ഒരു നടി പറഞ്ഞു. ഞാന്‍ ബിജുമേനോന്‍റെ നായികയായിരുന്നു. വേറൊരു നടി പറഞ്ഞു… ഞാന്‍ മമ്മുക്കയുടെ പടത്തില്‍ ഇപ്പോള്‍ അഭിനയിച്ചതേയുള്ളു. എന്‍റെ ഇമേജ് അറിയാല്ലോ. ചിലര് പറഞ്ഞു, നോക്കട്ടെ ചോദിച്ചിട്ട് പറയാം. ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ നടിമാരെ പിന്നീട് വിളിച്ചാല്‍ ഫോണെടുക്കില്ല. ഒരു നടി എന്നോട് തുറന്നുപറഞ്ഞു- സാറെ, ഞാനൊരു ബംഗാളിപടം ചെയ്യാന്‍ പോവുകയാണ്. അതുകഴിഞ്ഞു ചെയ്യാമായിരുന്നു. പക്ഷേ രാമകൃഷ്ണന്‍റെ കൂടെ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല. അതെന്‍റെ ഇമേജിനെ ബാധിക്കുന്ന പ്രശ്നമാണ്.

 

ഇവരുടെയൊക്കെ പിന്നാലെ നടന്നു സമയം പാഴാക്കുന്നതിലും ഭേദം തമിഴ് നടിമാരെ നോക്കുന്നതായിരിക്കും നല്ലതെന്ന ഉപദേശം സ്വീകരിച്ചുകൊണ്ടുചെന്നൈയിലേക്ക് പോയി. ആദ്യം സ്നേഹയെ കണ്ട് സംസാരിച്ചു. എല്ലാം ഓക്കെ. പക്ഷേ ജൂലൈ വരെ ഏതോ പടത്തിന്‍റെ തിരക്കിലാണ്. ഏപ്രില്‍ പതിനാറിന് നമ്മള്‍ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുകയാണ്, അതുമാറ്റാനും പറ്റില്ല. അടുത്തപടത്തില്‍ കൂടാമെന്ന് സ്നേഹ പറഞ്ഞു. എന്തൊരു മാന്യമായ പെരുമാറ്റം. അവിടെയാണ് നമ്മള്‍ തൊഴുതുപോകുന്നത്. സ്നേഹയെ കണ്ടശേഷമാണ് സോണിയ അഗര്‍വാളുമായി സംസാരിക്കുന്നത്.

 

ഫോണില്‍കൂടി കഥ പറഞ്ഞു. അവരുടെ ക്യാരക്ടറിനെക്കുറിച്ച് വിശദമായി കേട്ടശേഷം എത്ര ദിവസം വേണമെന്നാണ് ചോദിച്ചത്. വേറെ ഒരു സംസാരവുമില്ല.

 

ഷൂട്ടിംഗ് തുടങ്ങുന്ന അന്നുരാവിലെ എട്ട് മണിക്ക് ലൊക്കേഷനില്‍ വെച്ചാണ് സോണിയ അഗര്‍വാളിനെ ആദ്യമായി നേരിട്ടുകാണുന്നത്. അതുവരെ ഫോണിലൂടെയാണ് സംസാരിച്ചിരുന്നത്. മലയാളം അറിയില്ലെങ്കിലും വാക്കുകളുടെ അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കി കഥാപാത്രത്തിന്‍റെ ഫീല്‍ ഉള്‍ക്കൊണ്ട് അതിഗംഭീരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. അവരുടെ ആത്മാര്‍ത്ഥത, ഡെഡിക്കേഷന്‍ അതൊക്കെ ഇവിടുത്തെ ഇമേജുകാരികള്‍ കണ്ടുപഠിക്കണം.

 

 

ഏഴ് മണിക്ക് വര്‍ക്കെന്നു പറഞ്ഞാല്‍ വിത്ത് മേക്കപ്പില്‍ ആള് ലൊക്കേഷനിലുണ്ടാകും. ഒരു ബുദ്ധിമുട്ടും നമുക്കുണ്ടായില്ല. അതുകൊണ്ടുതന്നെ വളരെ വേഗത്തില്‍ തീരുമാനിച്ചതിലും അഞ്ച് ദിവസം മുമ്പേ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. രാമകൃഷ്ണനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അയാള്‍ കറകളഞ്ഞ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണ്. നര്‍ത്തകനാണ്. അദ്ധ്യാപകനാണ്. ബിരുദാനന്തരബിരുദധാരിയാണ്. അങ്ങനെയുള്ള പ്രതിഭാശാലിയായ ഒരു കലാകാരനെ അപമാനിച്ച മലയാളസിനിമയിലെ ഇമേജുള്ള നടിമാര്‍ ആരൊക്കെയാണെന്നു പിന്നീട് വെളിപ്പെടുത്തുമെന്ന് സംവിധായകന്‍ വിനുരാമകൃഷ്ണന്‍ പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO