കമലിന്‍റെ ജന്മദിനത്തില്‍ സംവിധായകന്‍ ഷങ്കറിന്‍റെ സമ്മാനം

രജനിയെ വെച്ച് 'യന്തിരന്‍ 2' സംവിധാനം ചെയ്ത ഷങ്കര്‍ ഇനി കമലിനൊപ്പം. 1996 ല്‍ കമല്‍ നായകനും,സുകന്യ, നെടുമുടിവേണു, മനീഷാകൊയ്രാള, ഊര്‍മ്മിള മണ്ഡോദ്കര്‍, കസ്തൂരി മറ്റ് പ്രധാന കഥാപാത്രങ്ങളായും അഭിനയിച്ച 'ഇന്ത്യന്‍' സകല റിക്കോര്‍ഡുകളും... Read More

രജനിയെ വെച്ച് ‘യന്തിരന്‍ 2’ സംവിധാനം ചെയ്ത ഷങ്കര്‍ ഇനി കമലിനൊപ്പം. 1996 ല്‍ കമല്‍ നായകനും,സുകന്യ, നെടുമുടിവേണു, മനീഷാകൊയ്രാള, ഊര്‍മ്മിള മണ്ഡോദ്കര്‍, കസ്തൂരി മറ്റ് പ്രധാന കഥാപാത്രങ്ങളായും അഭിനയിച്ച ‘ഇന്ത്യന്‍’ സകല റിക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ സിനിമയായിരുന്നു.

 

 

ഏകദേശം 23 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന് ഒരു രണ്ടാംഭാഗം ഷങ്കര്‍ ഒരുക്കുന്നു ‘ഇന്ത്യന്‍ 2’. ചിത്രത്തിന്‍റെ ഷൂട്ടിംഗ് രാജസ്ഥാനിലെ ഗ്വാളിയറില്‍ പുരോഗമിക്കുന്നു. പ്രധാന കോട്ടയിലാണ് ചിത്രീകരണം നടക്കുന്നത്. പ്രധാനമായും ആക്ഷന്‍സീനുകളാണ് അവിടെ ഷൂട്ട് ചെയ്യുന്നത്. പീറ്റര്‍ഹെയ്നാണ് സ്റ്റണ്ട് കോറിയോഗ്രാഫര്‍.

 

 

അടുത്തിടെ കമലിന്‍റെ 65-ാം പിറന്നാള്‍ ആഘോഷദിവസത്തില്‍ സംവിധായകന്‍ ഷങ്കര്‍ തന്‍റെ ആശംസ കമലിന് ട്വീറ്റ് ചെയ്ത വേളയില്‍ ഗ്വാളിയറിലെ ഒരു കോട്ടയില്‍ ‘ഇന്ത്യന്‍ 2’ വിലെ വേഷപ്പകര്‍ച്ചയോടെ കമല്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു. കമലിന്‍റെ ഒരു മാസ് റീ എന്‍ട്രിക്കായി കാത്തിരിക്കുന്ന ആരാധകര്‍ ഈ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് നല്‍കിയത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO