മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചാല്‍ റാമിന് നൂറുനാവാണ്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പേരന്‍പ്. റാം സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍ റാമിനോട് ചോദിച്ചാല്‍ അദ്ദേഹത്തിന്... Read More

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പേരന്‍പ്. റാം സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍ റാമിനോട് ചോദിച്ചാല്‍ അദ്ദേഹത്തിന് നൂറുനാവാണ്…

 

‘350-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച അനുഭവവുമായിട്ടാണ് മമ്മൂട്ടി സാര്‍ എന്‍റെ ‘പേരന്‍പി’ന്‍റെ സെറ്റിലെത്തിയത്. പത്തുമുപ്പതുകൊല്ലം സെറ്റുകളില്‍ ജീവിച്ചതുകൊണ്ടുതന്നെ ഒരു സീന്‍ വിശദീകരിച്ചുകഴിയുമ്പോള്‍ തന്നെ അതിന് മുമ്പും പിമ്പുമുള്ള കാര്യങ്ങള്‍ അദ്ദേഹം ഉള്‍ക്കൊണ്ടിരിക്കും. ഒരു സീന്‍ ചിത്രീകരിക്കുമ്പോള്‍ തന്നെ ഇതേ രംഗം എം.ടി സംവിധാനം ചെയ്തിരുന്നെങ്കില്‍ അതിങ്ങനെയായിരിക്കും. അടൂരാണെങ്കില്‍ ക്യാമറ ഈ ആംഗിളിലേ വയ്ക്കൂ. ഭരതന്‍റെ സ്റ്റൈല്‍ തികച്ചും മറ്റൊന്നായിരിക്കും എന്നൊക്കെ ലെജന്‍ഡുകളുടെ വീക്ഷണത്തെക്കുറിച്ച് വിശദമായി മമ്മൂട്ടി സാര്‍ പറയും. ബാലുമഹേന്ദ്രസാറാണ് സിനിമയില്‍ എന്‍റെ ഗുരു. എഡിറ്റിംഗില്‍ ശ്രീകര്‍ പ്രസാദും അഭിനയത്തിന്‍റെ കാര്യത്തില്‍ മമ്മൂട്ടി സാറുമാണ്. അദ്ദേഹത്തിന്‍റെ അഭിനയസിദ്ധിയും അനുഭവവും സാര്‍ ആവശ്യപ്പെടാതെതന്നെ എന്‍റെ സ്ക്രിപ്റ്റിന് പല മാറ്റങ്ങളും വരുത്തി. ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹം അഭിനയിച്ച് തുടങ്ങിയതോടെ ഞാന്‍ ആറുസ്ഥലത്തെ ഡയലോഗുകള്‍ വേണ്ടെന്നുവച്ചു. അഭിനയത്തിലൂടെ തന്നെ പറയേണ്ട കാര്യങ്ങള്‍ അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നുണ്ട്. ആ ഫീല്‍ വന്നതുവഴി സംഭാഷണം മുഴുവനും ഞാന്‍ വെട്ടിക്കുറച്ചു’. റാം പറഞ്ഞു നിര്‍ത്തി.

Show Less

No comments Yet

SLIDESHOW

LATEST VIDEO