നന്ദി ദൈവത്തിനോടും മമ്മുക്കയോടും -മാര്‍ത്താണ്ഡന്‍ (സംവിധായകന്‍)

മമ്മുക്ക അഭിനയിച്ച ഒരുപാട് സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ഒരാളാണ് ഞാന്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യത്തിന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ ഞാനായിരുന്നു. രഞ്ജിത്തിന്‍റെ പ്രാഞ്ചിയേട്ടന്‍, മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ബെസ്റ്റ് ആക്ടര്‍, അന്‍വറിന്‍റെ തന്നെ... Read More

മമ്മുക്ക അഭിനയിച്ച ഒരുപാട് സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ഒരാളാണ് ഞാന്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യത്തിന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ ഞാനായിരുന്നു. രഞ്ജിത്തിന്‍റെ പ്രാഞ്ചിയേട്ടന്‍, മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ബെസ്റ്റ് ആക്ടര്‍, അന്‍വറിന്‍റെ തന്നെ അണ്ണന്‍തമ്പി തുടങ്ങി ഷാഫി, രഞ്ജിപണിക്കര്‍, ഷാജി കൈലാസ്… എന്നിവര്‍ക്കൊപ്പമെല്ലാം പല മമ്മൂട്ടി സിനിമകളുടെയും കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ഞാനും മമ്മുക്കയും തമ്മില്‍ വളരെ നല്ലൊരു ആത്മബന്ധം ഉണ്ടായിട്ടുണ്ട്.

 

 

ഒരു ദിവസം ഞാന്‍ പറഞ്ഞു. എനിക്ക് മമ്മുക്കയെ വച്ച് ഒരു സിനിമ ചെയ്യണമെന്ന്. നീയൊരു നല്ല സബ്ജക്ട് റെഡിയാക്കി കൊണ്ടുവരാനാണ് മമ്മുക്ക എന്നോട് പറഞ്ഞത്. തിരക്കഥാകൃത്ത് ബെന്നിച്ചേട്ടനോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അങ്ങനെ ക്രൈസ്റ്റിന്‍റെ ഒരു കഥ തിരക്കഥയാക്കി. പക്ഷേ, പെട്ടെന്ന് സിനിമ തുടങ്ങാനായില്ല. കുറച്ച് ഡിലെ വന്നു. ആ സമയത്താണ് എന്‍റെ അച്ഛന്‍ മരിക്കുന്നത്. മമ്മുക്ക ആ സമയത്ത് വിദേശത്തെവിടെയോ ആയിരുന്നു. എങ്ങനെയൊ വിവരം അറിഞ്ഞിട്ട് വീട്ടിലേക്കുവിളിച്ചു. എന്‍റെ അച്ഛന്‍റെ ഒരാഗ്രഹമായിരുന്നു ഞാനൊരു സംവിധായകനായി കാണണമെന്ന്. മമ്മുക്കക്കും അതറിയാമായിരുന്നു. വീട്ടില്‍ വിളിച്ച് എന്‍റെ അമ്മയുമായി സംസാരിക്കുമ്പോള്‍ ‘അവനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട, അവനെ ഞാനൊരു ഡയറക്ടര്‍ ആക്കിക്കൊള്ളാ’മെന്ന് മമ്മുക്ക പറഞ്ഞു. അതൊരു വലിയ ആശ്വാസവാക്കായിരുന്നു. ഞാന്‍ പിന്നീട് മമ്മുക്കയെ കാണുമ്പോള്‍ തീരുമാനിച്ചുവച്ചിരുന്ന രണ്ട് പ്രോജക്ടുകള്‍ നീട്ടിവച്ചിട്ടാണ് ‘ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്’ എന്ന എന്‍റെ ആദ്യസിനിമ ചെയ്യാന്‍ മമ്മുക്ക തയ്യാറാകുന്നത്. അതൊരു ഭാഗ്യം തന്നെ. നന്ദി ദൈവത്തിനോടും മമ്മുക്കയോടും – മാര്‍ത്താണ്ഡന്‍റെ വാക്കുകള്‍.

 

 

കുഞ്ചാക്കോബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ജോണി ജോണി യെസ് അപ്പാ’യാണ് മാര്‍ത്താണ്ഡന്‍റെ ഏറ്റവും പുതിയ ചിത്രം. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO